സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 280 രൂപ, മാറ്റമില്ലാതെ വെള്ളി വില

Published : Oct 19, 2026, 11:03 AM IST
Gold Price

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിനും പവനും വില കൂടിയപ്പോൾ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമാണ് നിലവിൽ കേരളത്തിൽ വില. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

ഒക്ടോബർ 19- 1,08,560 രൂപ

ഒക്ടോബർ 18- 1,08,280 രൂപ

ഒക്ടോബർ 17- 1,08,280 രൂപ

ഒക്ടോബർ 16- 1,08,120 രൂപ

ഒക്ടോബർ 15- 1,08,120 രൂപ

ഒക്ടോബർ 14- 1,08,720 രൂപ

ഒക്ടോബർ 13- 1,09,480 രൂപ

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

PREV
Read more Articles on
click me!

Recommended Stories

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വ‍‍‌ർണ വില കൂടി; പവന് വർധിച്ചത് 160 രൂപ, ഇന്നത്തെ നിരക്കറിയാം
മാറ്റമില്ലാതെ കേരളത്തിലെ സ്വർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം