കുത്തനെ ഇറങ്ങി സ്വർണ വില, 2 ദിവസം കൊണ്ട് കുറഞ്ഞത് 2640 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

Published : Oct 23, 2026, 09:57 AM IST
gold rate

Synopsis

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇന്ന് വൻ മാറ്റം രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളെ തുടർന്ന് പവന് വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകളിലെ മാറ്റങ്ങൾ അറിയാം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1400 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

ഒക്ടോബ‍ർ 22- 1,05,880 രൂപ

ഒക്ടോബർ 21- 1,07,120 രൂപ

ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ

ഒക്ടോബർ 19- 1,08,560 രൂപ

ഒക്ടോബർ 18- 1,08,280 രൂപ

ഒക്ടോബർ 17- 1,08,280 രൂപ

ഒക്ടോബർ 16- 1,08,120 രൂപ

ഒക്ടോബർ 15- 1,08,120 രൂപ

ഒക്ടോബർ 14- 1,08,720 രൂപ

ഒക്ടോബർ 13- 1,09,480 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വ‍ർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം
ഉച്ചക്ക് ശേഷം വാങ്ങുന്നവർക്ക് ലാഭം! മണിക്കൂറുകൾക്കുള്ളിൽ സ്വർണത്തിന് കുറഞ്ഞത് 1440 രൂപ, നിരക്കറിയാം