സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 760 രൂപ, ഇന്നത്തെ നിരക്കറിയാം

Published : Sep 09, 2026, 09:44 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് ഒരു പവന് 1,13,160 രൂപയായി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും ഒരു പവൻ സ്വർണത്തിന് 1,13,160 രൂപയുമായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ കേരളത്തിൽ 22 കാരറ്റ് ഒരു പവന് 880 രൂപ വർധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

സെപ്റ്റംബർ 6- 1,13,520 രൂപ

സെപ്റ്റംബർ 5- 1,13,520 രൂപ

സെപ്റ്റംബർ 4- 1,14,880 രൂപ

സെപ്റ്റംബർ 3- 1,13,920 രൂപ

സെപ്റ്റംബർ 2- 1,11,480 രൂപ

സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

ഓഗസ്റ്റ് 31- 1,14,960 രൂപ

ഓഗസ്റ്റ് 30- 1,16,040 രൂപ

ഓ​ഗസ്റ്റ് 29- 1,16,040 രൂപ

ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ, ഇന്നത്തെ നിരക്കറിയാം
സ്വർണ വിലയിൽ ഇന്നും ഇടിവ്, മാറ്റമില്ലാതെ വെള്ളി വില; ഇന്നത്തെ നിരക്കുകൾ അറിയാം