സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം

Published : Jul 07, 2026, 10:28 AM IST
gold rate today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1000 രൂപ കുറഞ്ഞ് 1,06,520 രൂപയായി. സ്വർണത്തോടൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയും പവന് 1,06,520 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,400 രൂപയുമാണ് വില വരുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വ‍ർണ നിരക്കുകൾ

ജൂൺ 7- 1,06,520 രൂപ

ജൂലൈ 6- 1,07,520 രൂപ

ജൂലൈ 5- 1,07,600 രൂപ

ജൂലൈ 4- 1,07,600 രൂപ

ജൂലൈ 3- 1,07,800 രൂപ

ജൂലൈ 2- 1,05,440 രൂപ

ജൂലൈ 1- രാവിലെ 1,03,240 രൂപ |വൈകീട്ട് 1,04,320 രൂപ

ജൂൺ 30- രാവിലെ 1,02,760 രൂപ| ഉച്ചയ്ക്ക് 1,04,160 രൂപ

ജൂൺ 29- 1,04,880 രൂപ

ജൂൺ 28- 1,05,560 രൂപ

ജൂൺ 27- 1,05,560 രൂപ

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്, കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; വാങ്ങാൻ മികച്ച സമയമാണോ ഇത്? ഇന്നത്തെ നിരക്കറിയാം