സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

Published : Oct 28, 2026, 09:52 AM IST
Gold Rate

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയെ സ്വാധീനിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഇന്ന് ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ പവന് 50 രൂപ കൂടി 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ

ഒക്ടോബർ 28- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

ഒക്ടോബർ 26- 1,04,680 രൂപ

ഒക്ടോബർ 25- 1,04,560 രൂപ

ഒക്ടോബർ 24- 1,04,560 രൂപ

ഒക്ടോബർ 23- 1,04,480 രൂപ

ഒക്ടോബ‍ർ 22- 1,05,880 രൂപ

ഒക്ടോബർ 21- 1,07,120 രൂപ

ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ

ഒക്ടോബർ 19- 1,08,560 രൂപ

ഒക്ടോബർ 18- 1,08,280 രൂപ

PREV
Read more Articles on
click me!

Recommended Stories

ട്രെന്റ് മാറി ഗയ്സ്! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, ഇന്ന് കൂടിയത് പവന് 400 രൂപ; നിരക്കറിയാം
ട്രെന്റ് മാറിയോ? സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം