നിങ്ങളുടെ വിവാഹാഭരണങ്ങൾക്ക് ചേരുന്ന കല്ലുകൾ കണ്ടെത്താം

By Web TeamFirst Published Oct 31, 2019, 5:47 PM IST
Highlights

ആഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ മാറ്റു തിരിച്ചറിയുന്നത്ര തന്നെ പ്രധാനമാണ് ആ ആഭരണങ്ങളിൽ ഉപയോഗിക്കുന്ന കല്ലുകളുടെ ഗുണനിലവാരം ഉറപ്പിക്കുന്നതും. കാരണം, സ്വർണ്ണാഭരണങ്ങൾ എന്നത് നമ്മൾ വിശേഷാവസരങ്ങളിൽ മാത്രം അപൂർവമായി വാങ്ങിക്കുന്നവയാണ്.
 

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത്, എന്തെങ്കിലും ചടങ്ങുകൾക്കുവേണ്ടിയാണെങ്കിലും, അല്ലെങ്കിലും ഒരു നിക്ഷേപമെന്ന നിലക്കാണ് കാണേണ്ടത്. ആഭരണങ്ങളിൽ കല്ലുകൾ ചേർക്കുമ്പോൾ, സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ അത് നിങ്ങളുടെ ആഭരണത്തിന്റെ നിക്ഷേപമൂല്യം തന്നെ ഇടിച്ചുകളയും. എൻഗേജ്‌മെന്റ് റിങ് മുതൽ വിവാഹദിവസം ഇടുന്ന ആഭരണങ്ങളിൽ വരെ പലതരം കല്ലുകളാൽ വർണ്ണവും, തിളക്കവും കൂട്ടാൻ പലരും ശ്രമിക്കാറുണ്ട്.

ആഭരണങ്ങളിൽ ഉപയോഗിക്കുന്ന സ്വർണ്ണത്തിന്റെ മാറ്റു തിരിച്ചറിയുന്നത്ര തന്നെ പ്രധാനമാണ് ആ ആഭരണങ്ങളിൽ ഉപയോഗിക്കുന്ന കല്ലുകളുടെ ഗുണനിലവാരം ഉറപ്പിക്കുന്നതും. കാരണം, സ്വർണ്ണാഭരണങ്ങൾ എന്നത് നമ്മൾ വിശേഷാവസരങ്ങളിൽ മാത്രം അപൂർവമായി വാങ്ങിക്കുന്നവയാണ്.

സ്വർണാഭരണങ്ങളിൽ ചേർക്കേണ്ട കല്ലുകൾ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നവയാണ്.

ഏതുതരം കല്ലാണ്.. ?

ഏതിനത്തിൽപ്പെട്ട കല്ലാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അതിന്റെ ഗുണഗണങ്ങൾ, അതുകൊണ്ടുതന്നെ അതിന്റെ വിലയും. ആദ്യം തീരുമാനിക്കേണ്ടത് ഏത് നിറത്തിലുള്ള കല്ലുവേണം എന്നാണ്. എല്ലാക്കാലത്തും എല്ലാ ചടങ്ങുകൾക്കും ധരിക്കാൻ പറ്റുന്ന പരമ്പരാഗത നിറങ്ങളിലുള്ള കല്ലുകൾ ധരിക്കുന്നതാവും നല്ലത്. അല്ലെങ്കിൽ, അപൂർവങ്ങളിൽ അപൂർവമായ കല്ലുകൾ മാത്രം ഉപയോഗിച്ചും ആഭരണങ്ങൾ തീർക്കും .

ഏതുനിറത്തിലുള്ള കല്ലാണ്..?

കല്ലിന്റെ നിറമാണ് അതിന്റെ ഗുണനിലവാരത്തിന്റെ പ്രഥമസൂചകം. എത്രമാത്രം സുതാര്യമാണ് ഒരു കല്ല് അത്രയും നല്ലതായിരിക്കും അത്. പെർഫെക്റ്റ് ആയിട്ടുള്ള കല്ലുകൾ കണ്ടുകിട്ടുക പ്രയാസമാണ്. കല്ലുകൾ ട്രീറ്റ് ചെയ്യപ്പെട്ടവയാണോ അല്ലയോ എന്നതാണ് പിന്നെ ശ്രദ്ധിക്കേണ്ട കാര്യം. കാരണം, ട്രീറ്റഡ് ആയ കല്ലുകൾക്ക് മതിപ്പ് കുറവാണ് വിപണിയിൽ.

എത്ര ക്യാരറ്റുണ്ട് കല്ല്..?

ക്യാരറ്റ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് കല്ലിന്റെ ഭാരത്തെയാണ്. എത്ര ക്യാരറ്റ് കൂടുതലുള്ള സ്റ്റോൺ ആണോ അത്രയും നല്ലത്.

കല്ലിന്മേൽ നടത്തിയിട്ടുള്ള പുഷ്‌ടീകരണങ്ങൾ ?

പുഷ്‌ടീകരണം എന്നത് കാക്കാനുള്ള മോടി കൂട്ടാൻ വേണ്ടി കല്ലിന്മേൽ നടത്തപ്പെടുന്ന ട്രീറ്റ് മെന്റുകൾക്ക് പറയുന്ന പേരാണ്. പ്രകൃത്യാൽ തന്നെ നല്ല  തെളിച്ചവും, നിറവും, ഭാവവുമൊക്കെയുള്ള കല്ലുകൾക്ക് നല്ല വിലമതിപ്പുണ്ടാകും. ചിലപ്പോൾ ചില കല്ലുകളിൽ മേല്പറഞ്ഞവ വർധിപ്പിക്കാൻ വേണ്ടി ചില ട്രീറ്റ് മെന്റുകൾ നടത്തും. അങ്ങനെ ചെയ്യുന്നവയ്ക്ക്  പ്രകൃത്യാലുള്ളതിന്റെ അത്ര വില കിട്ടില്ല. അതുകൊണ്ട് ഈ കാര്യം തിരിച്ചറിഞ്ഞ് ശരിയായ വിലമത്രമേ കൊടുക്കാവൂ.

കല്ലിലെ കൊത്തുപണികൾ

കല്ലിന്മേൽ പണിക്കാർ ചെയ്യുന്ന കൊത്തുപണികളും അതിന്റെ ഭംഗിക്ക് മാറ്റുകൂട്ടും. അതിന്റെ സൗന്ദര്യാത്മകതയ്ക്ക് പുതിയ മാനങ്ങൾ പകരുന്ന ഈ പണികൾ അതിന്റെ കാന്തിയേറ്റുന്നു. ഒരു കല്ലിന്റെ പരമാവധി സാദ്ധ്യതകൾ പുറത്തുകൊണ്ടുവരുന്നത് അതിന്മേലുള്ള കൊത്തുപണികളാണ്. 

click me!