
സ്വർണം വെള്ളി എന്നിവ ഇന്ത്യൻ സംസ്കാരത്തിൻ്റെ തന്നെ ഭാഗമാണ്. ആഘോഷ അവസരങ്ങളിലും മറ്റും ഇന്ത്യക്കാർ സ്വർണം വാങ്ങികൂട്ടാൻ ശ്രമിക്കുന്നത് അത് നിക്ഷേപമായിട്ട് മാത്രമല്ല വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ്. സ്വർണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ, രാജ്യത്ത് സ്വർണ വില റെക്കോഡുകൾ മറികടന്നത് കഴിഞ്ഞ ആഴ്ചകളിലാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയരുന്നുണ്ട്. 2025 ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ വെള്ളിയുടെ വില ഔൺസിന് 2,765.94 രൂപയും കിലോഗ്രാമിന് 88,927.83 രൂപയുമാണ്. അമേരിക്കയിൽ വെള്ളിയുടെ വില ഔൺസിന് 2,766.93 രൂപയും കിലോഗ്രാമിന് 88,926.87 രൂപയുമാണ്. എന്നാൽ, ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ വെള്ളി ലഭിക്കുന്ന രാജ്യങ്ങളുമുണ്ട്. ചില രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ വെള്ളിയുടെ വില കുറവായിരിക്കാനുള്ള കാരണം, ഇറക്കുമതി തീരുവയും നികുതിയും കുറച്ചതാണ്. ഇതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് വെള്ളി വാങ്ങാൻ വോണ്ടി മാത്രം പലരും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്.
വെള്ളിക്ക് ഏറ്റവും വില കുറവുള്ള രാജ്യങ്ങളെ പരിചയപ്പെടാം
| രാജ്യം | വെള്ളി വില (ഔണ്‍സിന്) | വെള്ളി വില (കിലോ ഗ്രാമിന്) |
| ഓസ്ട്രേലിയ | 2,750.49 | 88,488.03 |
| ചിലി | 2,753.44 | 88,552.18 |
| റഷ്യ | 2,754.33 | 88,552.18 |
| പോളണ്ട് | 2,756.18 | 88,531.41 |
| അർജന്റീന | 2,761.72 | 88,791.03 |
| ബൊളീവിയ | 2,764.37 | 88,877.02 |
| യുഎസ്എ | 2,766.93 | 88,926.87 |
| ഇന്ത്യ | 2,765.94 | 88,927.83 |
| ചൈന | 2,768.91 | 89,023.40 |
| മെക്സിക്കോ | 2,770.62 | 88,915.53 |
| പോർച്ചുഗൽ | 2,771.24 | 89,083.89 |
| പെറു | 2,771.73 | 89,099.94 |
| യുകെ | 2,773.67 | 89,211.12 |
മുന്നറിയിപ്പ്: ഫെബ്രുവരി വരെയുള്ള വില പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട്