
ഇത് മൂന്നാം തവണയാണ് ഐഎഫ്എഫ്കെയില്‍ പങ്കെടുക്കുന്നത്. പ്രളയം കഴിഞ്ഞതിന് ശേഷമുള്ള മേളയായതിനാല്‍ ഇത്തവണ എങ്ങനെയാകും മേള നടക്കുക എന്ന ആശങ്കയുണ്ടായിരുന്നു. ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത്ര വലിയ ക്യാന്‍വാസില്‍ മേള നടത്തുമോ എന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ അത്തരം ആശങ്കകളെല്ലാം ഇല്ലാതായി. എല്ലാം പഴയ പോലെ തന്നെ അനുഭവപ്പെടുന്നു. മേളയ്ക്ക് കാര്യമായ മാറ്റമില്ല. ഹാപ്പിയാണ്.