അശാസ്ത്രീയ കീടനാശിനി പ്രയോഗം; മഹാരാഷ്ട്രയില്‍ മരിച്ചത് 20 കര്‍ഷകര്‍

Published : Oct 08, 2017, 11:45 AM ISTUpdated : Oct 04, 2018, 08:09 PM IST
അശാസ്ത്രീയ കീടനാശിനി പ്രയോഗം; മഹാരാഷ്ട്രയില്‍ മരിച്ചത് 20 കര്‍ഷകര്‍

Synopsis

മുംബൈ: അശാസ്ത്രീയ കീടനാശിനി പ്രയോഗത്താല്‍ മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ മരിച്ചത് 20 കര്‍ഷകര്‍. മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടുകയും ചെയ്തു. കീടനാശിനി തളിക്കുമ്പോള്‍ സുരക്ഷാ കവചങ്ങള്‍ ധരിക്കാത്തതാണ് മരണ കാരണം. 600ഓളം കര്‍ഷകര്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടി. 

ഇതില്‍ 100ലധികം കര്‍ഷകര്‍ യവത്‌മല്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.  ആരോഗ്യനില മോശമായ കര്‍ഷകരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം വിവരം തക്കസമയത്ത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കൃഷി മന്ത്രി പന്തുരങ്ക് ഫണ്ട്കര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

PREV
click me!

Recommended Stories

മമത ബാനർജിയെ മടയിൽ ചെന്ന് വീഴ്ത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകും, പശ്ചിമബം​ഗാളിൽ ശനിയാഴ്ച സത്യപ്രതിജ്ഞ
'വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചത്'; നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി എം കെ സ്റ്റാലിൻ