ദില്ലിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളം കയറി

Published : Sep 02, 2018, 01:07 PM ISTUpdated : Sep 10, 2018, 02:06 AM IST
ദില്ലിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളം കയറി

Synopsis

ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു . മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വഴിയോര കടകളിലും അടിപ്പാതകളിലും  വെള്ളം കയറിയത് കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു . മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വഴിയോര കടകളിലും അടിപ്പാതകളിലും വെള്ളം കയറിയത് കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. 72മില്ലീമീറ്റര്‍  മഴയാണ് ഇന്നലെ മാത്രം ദില്ലിയില്‍ ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്. 

മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കാശ്മീരി ഘട്ട് എന്നിവിടങ്ങിളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.  ദില്ലിയില്‍ പലയിടത്തും ട്രാഫിക് പൊലീസ് പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും അടുത്ത രണ്ടു ദിവസങ്ങളിലും ദില്ലിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മേഘവിസ്ഫോടനത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ തുടരുമെന്ന് മെട്രോളജിക്കല്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ദില്ലിയിലെ പലയിടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഇന്നും വലിയ ഗതാഗത കുരുക്കാണ് വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്.

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്