
ദില്ലി: ദില്ലിയില്‍ അറസ്റ്റിലായ ഐഎസ് ബന്ധമുള്ള കശ്മീരി ദമ്പതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാർച്ച് 17 വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. ശ്രീനഗര്‍ സ്വദേശികളായ ജഹാനസൈബ് സമി, ഹിന ബഷീർ ബേഗ് എന്നിവരെ ഇന്ന് രാവിലെയാണ് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭം നടന്ന ജാമിയ നഗറില്‍ നിന്നാണ് ദമ്പതികളെ പിടികൂടിയത്. പൗരത്വ പ്രക്ഷോഭത്തിനും, തീവ്രവാദ ആക്രമണത്തിനും യുവാക്കളെ പ്രേരിപ്പിച്ചതിനാണ് ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഇസ്‍ലാമിക് സ്റ്റേറ്റ് കൊറസാന്‍ പ്രൊവിന്‍സുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമായാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ പലയിടങ്ങളിലായി തനിച്ചുള്ള ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ദില്ലി പൊലീസ് പറയുന്നു. ഇന്ത്യന്‍ മുസ്‍ലിം യുണൈറ്റ് എന്ന സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഇവര്‍ കൈകാര്യം ചെയ്തിരുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.