തനുവിനെ കാണാനില്ലെന്ന് ഭർതൃവീട്ടുകാർ, വീടുവിട്ട് പോയെന്ന് വാദം; വീട്ടുകാരുടെ പരാതിയിൽ ഒടുവിൽ നാടകം പൊളിഞ്ഞു

Published : Jun 21, 2025, 11:25 AM IST
തനു, അരുണ്‍

Synopsis

രണ്ടുവര്‍ഷമായി തനുവിന്‍റെയും അരുണിന്‍റെയും വിവാഹം കഴിഞ്ഞിട്ട്. തനു ഭര്‍തൃ വീട്ടില്‍ തനു ഉപദ്രവം നേരിട്ടതായാണ് സഹോദരി പറയുന്നത്.

ഫരീദാബാദ്: ഹരിയാനയില്‍ കാണാതായ യുവതിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 24 കാരിയായ തനു എന്ന യുവതിയെയാണ് പത്തടി ആഴമുള്ള കുഴിയില്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. ഫരീദാബാദിലാണ് സംഭവം. മൃതശരീരം പുറത്തെടുത്ത പൊലീസ് തനുവിന്‍റെ ഭര്‍ത്താവ് അരുണ്‍, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, ഒരു ബന്ധു എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷമായി തനുവിന്‍റെയും അരുണിന്‍റെയും വിവാഹം കഴിഞ്ഞിട്ട്. തനു ഭര്‍തൃ വീട്ടില്‍ തനു ഉപദ്രവം നേരിട്ടതായാണ് സഹോദരി പറയുന്നത്. വിവാഹത്തിന് ശേഷം അരുണും കുടുംബവും സ്വര്‍ണവും പണവും ആവശ്യപ്പെട്ടിരുന്നതായും സഹോദരി പ്രീതി പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തനു സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റവും ഉപദ്രവവും കാരണമാണ് തനു തിരിച്ചു സ്വന്തം വീട്ടിലേക്ക് വന്നതെന്നും ഒരു വര്‍ഷത്തിന് ശേഷമാണ് തിരിച്ച് പോയതെന്നും പ്രീതി പറയുന്നു. എന്നാല്‍ തിരിച്ചു പോയതിന് ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധം നിലനിര്‍ത്താനോ ഫോണ്‍ ചെയ്യാനോ അരുണും കുടുംബവും അനുവദിച്ചിരുന്നില്ല എന്നും പ്രീതി ആരോപിക്കുന്നു.

ഏപ്രില്‍ 23 നാണ് തനു വീട് വിട്ട് പോയെന്ന് അരുണിന്‍റെ കുടുംബം അറിയിക്കുന്നത്. തുടര്‍ന്ന് തനുവിന്‍റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രീതി പറയുന്നു. നിലവില്‍, തനുവിന്‍റെ ഭര്‍തൃ പിതാവ് വീടിനടുത്ത് കുഴിയെടുക്കുന്നതും പെട്ടന്ന് തന്നെ കുഴി മൂടി കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി മൃതശരീരം വിട്ടുനല്‍കിയിരിക്കുകയാണ് നിലവില്‍.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം