ഒരാഴ്ച കാത്തിരിക്കും, തീരുമാനം ആയില്ലെങ്കില്‍ നിരാഹാര സമരം; ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർഥികളും രക്ഷിതാക്കളും സമരത്തിനൊരുങ്ങുന്നു

Published : Nov 13, 2025, 06:35 PM IST
Press conference idukki medical college

Synopsis

ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു

ഇടുക്കി: ഇടുക്കി ഗവൺമെന്റ് നഴ്സിംഗ് കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സമരത്തിനൊരുങ്ങുന്നു. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നേരത്തെ നൽകിയ ഉറപ്പിൽ നിന്ന് സർക്കാർ പുറകോട്ട് പോയെന്നും ജനപ്രതിനിധികൾ വഞ്ചിച്ചെന്നുമാണ് രക്ഷിതാക്കളുടെ പരാതി. എല്ലാം പരിഹരിക്കാമെന്ന സർക്കാർ ഉറപ്പ് പാഴായെന്ന പരാതിയുമായാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. രണ്ടുവർഷം മുമ്പ് തുടങ്ങിയ കോളേജിൽ 120 വിദ്യാ‍ത്ഥികളുടെണ്ട്. സ്വന്തമായി കെട്ടിടമോ, ഹോസ്റ്റലോ ഇല്ലെന്നും പെൺകുട്ടികൾക്കുളള താമസ സൗകര്യം സ്വകാര്യ സ്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികൾ, ഇതിനെല്ലാമെതിരെ കഴിഞ്ഞ മാസം സമരം നടത്തി. എല്ലാം പരിഹരിക്കുമെന്ന ഉറപ്പിൽ സമരമവസാനിപ്പിച്ചു. മാസമൊന്ന് കഴിയുമ്പോൾ പഴയതിനേക്കാൾ ദുരിതം. കുടിക്കാൻ ശുദ്ധജലം ഹോസ്റ്റലിൽ നൽകുന്നില്ലെന്ന് പരാതി. സമരം നടത്തിയതിനുളള പകപോക്കലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

പൈനാവിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഒഴിഞ്ഞ ഹോസ്റ്റൽ വിട്ടുനൽകാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാളുൾപ്പെടെ അനുകൂല നിലപാടെടുക്കുന്നില്ല. ഏറ്റവുമൊടുവിൽ സമരം നടത്തിയപ്പോൾ സിപിഎം ജില്ല സെക്രട്ടറിയുടെ ഇടപെടലും ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. പുതിയ ബാച്ച് വിദ്യാർത്ഥികൾ കൂടിയെത്തുന്നതോടെ പ്രതിസന്ധി ഇനയും കടുക്കും. സർക്കാരിന് മുന്നില്‍ സമർപ്പിച്ച ആവശ്യങ്ങൾക്ക് മേൽ ഒരാഴ്ച കാത്തിരിക്കും. അല്ലെങ്കിൽ നിരാഹാര സമരവും നിയമപോരാട്ടവുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം