പാക് ഉദ്യോഗസ്ഥർ മാത്രമല്ല, മൂന്ന് ഐഎസ്ഐ ഏജൻറ്മാരുമായും ജ്യോതിക്ക് ബന്ധമെന്ന് കുറ്റപത്രം, നാളെ കോടതി പരിഗണിക്കും

Published : Aug 17, 2025, 12:22 PM IST
Jyoti Malhotra

Synopsis

പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരായ കുറ്റപത്രം നാളെ കോടതി പരിഗണിക്കും.

ദില്ലി : പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരായ കുറ്റപത്രം നാളെ കോടതി പരിഗണിക്കും. പാക്കിസ്ഥാൻ എംബസിയിലെ ഉദ്യോഗസ്ഥൻ കൂടാതെ മൂന്ന് ഐ എസ് ഐ ഏജൻറ്മാരുമായി ജ്യോതിക്ക് ബന്ധമെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തൽ. പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മൂന്ന് രാജ്യങ്ങൾ ജ്യോതി സന്ദർശിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

യൂട്യൂബർ ജ്യോതി മൽഹോത്ര പാക്കിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മൂന്നുമാസത്തെ അന്വേഷണത്തിന് ശേഷം 2,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്രയെ കഴിഞ്ഞ മെയ് മാസത്തിൽ ഹരിയാനയിലെ ഹിസാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ അഹ്സാൻ-ഉർ-റഹിം എന്ന ഡാനിഷുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും, കുറഞ്ഞത് രണ്ടു തവണയെങ്കിലും പാകിസ്ഥാൻ സന്ദർശിച്ചിരുന്നെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ.

നേരത്തെ നടന്ന പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം, ചാരപ്രവൃത്തി നടത്തിയതിനും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്തിയതിനും ഡാനിഷ് അടക്കമുള്ളവരോട് ഇന്ത്യവിടാൻ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. ജോതി മൽഹോത്ര വളരെക്കാലമായി ചാരപ്രവൃത്തി നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

കുറ്റപത്രത്തിൽ ഐ.എസ്.ഐ. ഏജൻ്റുമാരായ ഷാക്കിർ, ഹസൻ അലി, നാസിർ ധില്ലോൺ എന്നിവരുമായി ജോതി മൽഹോത്രക്ക് ബന്ധമുണ്ടായിരുന്നതായും പരാമർശിക്കുന്നതായി വൃത്തങ്ങൾ സൂചിപ്പിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം