കർണാടക പൊലീസ് മുൻ എഡിജി ഭാസ്കർ റാവു ആം ആംദ്മി പാർട്ടിയിലേക്ക് ; ഇന്ന് അംഗത്വം സ്വീകരിക്കും

Web Desk   | Asianet News
Published : Apr 04, 2022, 06:01 AM IST
കർണാടക പൊലീസ് മുൻ എഡിജി ഭാസ്കർ റാവു ആം ആംദ്മി പാർട്ടിയിലേക്ക് ; ഇന്ന് അംഗത്വം സ്വീകരിക്കും

Synopsis

 രണ്ട് ദിവസം മുന്പാണ് ഭാസ്കർ റാവുവിന്റെ രാജി സ്വീകരിച്ചത്. 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റാവു ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ദില്ലി: കർണാടക പൊലീസ് മുൻ എഡിജി (formrt adg)ഭാസ്കർ റാവു (bhaskar rao)ആം ആംദ്മി പാർട്ടിയിലേക്ക്(aap). ഇന്ന് ദില്ലിയിൽ അരവിന്ദ് കെജ്‍രിവാളിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ അംഗത്വം സ്വീകരിക്കും. രണ്ട് ദിവസം മുന്പാണ് ഭാസ്കർ റാവുവിന്റെ രാജി സ്വീകരിച്ചത്. 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റാവു ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദില്ലി മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹർജി

ദില്ലി: ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം. കേസ് പ്രത്യേക സംഘം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ആം ആദ്മി പാർട്ടി എം എൽ എ സൗരഭ് ഭരധ്വാജാണ് ഹർജി നൽകിയത്.

ഇന്നലെയാണ് അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് വീട് ആക്രമിക്കാൻ ശ്രമിച്ചത്. കശ്മീർ ഫയൽസ് സിനിമയെ അരവിന്ദ് കെജ്രിവാൾ വ്യാജമെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചെത്തിയ സംഘമാണ് ബാരിക്കേഡ് ഭേദിച്ച് മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാൻ ശ്രമിച്ചത്. 

അക്രമി സംഘം ഗെയ്റ്റിൽ ഛായം ഒഴിക്കുകയും ഗേറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഗെയ്റ്റിനു പുറത്തുണ്ടായിരുന്ന സി സി ടി വി കാമറയും അക്രമികൾ അടിച്ചു തകർത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അപയപ്പെടുത്താനുള്ള  ശ്രമത്തിന്  ദില്ലി പൊലീസ് കൂട്ട് നിന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.

 പഞ്ചാബിൽ പരാജയപ്പെട്ടതോടെ ബിജെപി കെജ്‌രിവാളിന് നേരെ വധശ്രമം നടത്തുകയാണെന്നും സിസോദിയ ആരോപിച്ചു. അക്രമികൾ ബാരിക്കേഡ് തകർക്കുകയായിരുന്നു എന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ദില്ലി പോലീസ് അറിയിച്ചു.

PREV
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം