
കൊല്‍ക്കത്ത: കേരള പ്രളയത്തിന്‍റെ സ്വാന്തന ചിത്രമാകുകയാണ് അടിക്കുറിപ്പ് വേണ്ടാത്ത ഈ ചിതം. പ്രളയദുരിതത്തിൽ നിന്നു അതിജീവിനത്തിന് ശ്രമിക്കുന്ന കേരളത്തിന് കുഞ്ഞുകൈതാങ്ങാണ് ഈ ചിത്രം.
ദുരിതാശ്വാസ ക്യാംപിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സഞ്ചിയിൽ സാധനങ്ങളും തൂക്കി പിടിച്ച് കളക്ഷൻ പോയിന്റിലേക്ക് നടക്കുകയാണ് കുട്ടി. അവിടെയുണ്ടായിരുന്ന വ്യക്തിയുടെ കയ്യിൽ സാധനങ്ങൾ നൽകുന്ന ചിത്രവും കൂട്ടത്തിലുണ്ട്.
അവന്റെ മുഖത്ത് വിരിയുന്ന ചിരിയാണ് കേരളത്തിന്റെ അതിജീവനത്തിന്‍റെ നേർചിത്രം. ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പിന്‍റെ ആവശ്യമില്ലെന്നു പറഞ്ഞ് രക്തിം ആര്‍ ചൗദരി എന്ന വ്യക്തി ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. കൊല്‍ക്കത്തയിലെ സിപിഎമ്മിന്‍റെ റിലീഫ് കളക്ഷന്‍ സെന്‍ററില്‍ നിന്നാണ് ഈ കാഴ്ച.