ബസ്തറിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി,രാജ്യം നക്സൽ മുക്തമായി, സോണിയഗാന്ധിക്ക് പരോക്ഷവിമർശനം.

Published : Nov 08, 2026, 01:14 PM IST
MODI AT BASTHAR

Synopsis

പതിവ് പോലെ സൈനിക‍ർക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം, ഇത്തവണ ഛത്തീസ്ഗഡിലെ ബസ്തറിലെ സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർക്കൊപ്പമാണ് മോദി. നക്സൽ മുക്തമാക്കിയതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് മോദി പറഞ്ഞു. ആഭ്യന്തരസുരക്ഷ ശക്തമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദില്ലി. നക്സൽ ബാധിതപ്രദേശങ്ങളിൽ സിആ‍ർപിഎഫ് ജവാൻമാർ വീരമൃത്യുവരിച്ചപ്പോൾ കൊട്ടാരത്തിലിരുന്ന ആർക്കും കണ്ണുനീർ വന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബസ്തറിലും ദണ്ഡേവടയിലും രണ്ട് തവണ ഇവിടെ ജവാൻമാ‍ർക്കെതിരെ ആക്രമണമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാബറി മസ്ജിദ് തർക്കുന്നത് ടെലിവിഷനിൽ കണ്ടപ്പോൾ കരഞ്ഞ് പോയെന്ന് സോണിയാ​ഗാന്ധി തൻ്റെ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. ഈ പരാ‍ർശത്തിനാണ് മോദിയുടെ പരോക്ഷ മറുപടി. നക്സൽ മുക്തമാക്കിയതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് മോദി പറ‍ഞ്ഞു. ബസ്തർ മേഖലയിലെ എല്ലാ ജില്ലകളും നക്സൽ മുക്തമാണ്. ഇതിൻ്റെ എല്ലാ ക്രെഡിറ്റും സുരക്ഷാ ഉദ്യോഗസ്ഥർക്കാണ്. 140 കോടി ജനങ്ങളുടെ പേരിൽ നിങ്ങളുടെ സമർപ്പണത്തെ നമിക്കുന്നുവെന്ന് മോദി പറഞ്ഞു.

ആഭ്യന്തരസുരക്ഷ ശക്തം

രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ശക്തമെങ്കിൽ പുറത്തുള്ള ശത്രുകൾക്ക് ഒന്നും ചെയ്യാനാകില്ല. മറിച്ചാണെങ്കിൽ പുറത്തെ ശത്രുക്കൾക്ക് അവസരം നല്കുമെന്നും മോദി പറഞ്ഞു.രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും ഉറപ്പാക്കാൻ സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ഐആർബി എന്നിവരെല്ലാം പ്രവർത്തിച്ചു. ബസ്തർ ഫൈറ്റേഴ്സ്, സ്പെഷൽ ഫോഴ്സ് കമാൻഡോസ് , വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാം ഇതിനായി പ്രവർത്തിച്ചു. 20 സംസ്ഥാനങ്ങളിലായി 230 ജില്ലകൾ നക്സൽ ബാധിതമായിരുന്നു. രാത്രി ജീവിതം ഭയമുള്ളതായിരുന്നു വോട്ട് ചെയ്യാനുള്ള അധികാരം പോലും കവർച്ച ചെയ്യപ്പെട്ടു. ബിഹാർ, യുപി, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്ഥിതി ഇതായിരുന്നു. ഒരു വർഷം 2000 അക്രമങ്ങൾ വരെ നടന്നു. 2010 ൽ ഇവിടെ ദന്തേവാഡയിൽ നക്സലുകൾ സിആർപിഎഫ് ഉദ്യോഗസ്ഥരെ വധിച്ചു. 2013 വരെ കണക്ക് നോക്കിയാൽ നക്സലുകൾ കൊല്ലപ്പെട്ടതിനേക്കാൾ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി ഇങ്ങനെ തുടരുമെന്നാണ് രാജ്യത്തുണ്ടായിരുന്ന വിചാരം. എന്നാൽ ഇപ്പോഴത് മാറി. കഴിഞ്ഞ ഒരു വർഷമായി ഡ്യൂട്ടിയിലുള്ള ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന്റെയും ജീവൻ നഷ്ടമായില്ല. നേരത്തെയുള്ള സർക്കാറുകൾ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടിയിട്ടു. സുരക്ഷാ സേനയ്ക്ക് എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും നല്കി. നേരത്തെ ഉദ്യോഗസ്ഥർക്കിടയിൽ നിന്നും അവർക്ക് സഹായം നല്കി, ഇപ്പോൾ അത് അവസാനിപ്പിച്ചു. നക്സലുകൾ ഇല്ലാതായെങ്കിലും ഭീഷണി തീ‍ർന്നിട്ടില്ലെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി പറഞ്ഞു . ദിമാ​ഗി നക്സലുകൾ (ബുദ്ധിജീവി നക്സലുകൾ) വിവിധ ഇടങ്ങളിൽ ഇപ്പോഴുമുണ്ട്. ഇന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ പ്രവർത്തിക്കുന്നു. വിവിധ സംഘടനകളിലും ഇവർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വിമ‍ർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

എണ്ണക്ക് അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ അല്ലെന്ന് മാർക്കോ റൂബിയോ,നിയമം പാസാക്കിയത് റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാൻ
എൻഎസ്‌യുഐ നേതാവിനെ മർദിച്ച പൊലീസുകാ‌ർക്കെതിരെ കേസെടുക്കണം; ജയ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം