Chinthan shivir :അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുലിന് അതൃപ്തി

Published : May 14, 2022, 10:30 AM ISTUpdated : May 14, 2022, 10:33 AM IST
Chinthan shivir :അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചയില്‍ രാഹുലിന് അതൃപ്തി

Synopsis

നിലപാടറിയിക്കാതെ രാഹുൽ ഗാന്ധി, 'സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെ'

ഉദയ് പൂര്‍:ചിന്തൻ ശിബിരം രണ്ടാം ദിവസത്തിലേക്ക് കടന്നു.കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി. എന്നാല്‍ ഈ ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്.സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന് രാഹുൽ നേതാക്കളോട് വ്യക്തമാക്കി.പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന അധ്യക്ഷന്‍മാർ, പാർലമെൻ്ററി പാർട്ടി നേതാക്കളുമായി രാഹുല്‍ പ്രത്യേകം ചർച്ച നടത്തുന്നുണ്ട് . എന്നാല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.6 സമിതികളുടെ നിർദ്ദേശങ്ങളിൽ ഇന്നും ചർച്ച തുടരും.  നാളെ രാവിലെ 6 സമിതികളുടെയും അധ്യക്ഷന്മാരുമായി സോണിയ ഗാന്ധി വീണ്ടും ചർച്ച ചെയ്യും.തുടർന്ന് പ്രവർത്തക സമിതി ചേർന്ന് നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നൽകും.

 

Also Read:chintan shivir :ചിന്തന്‍ ശിബിരം കോണ്‍ഗ്രസിനെ രക്ഷിക്കുമോ?

 

PREV
Read more Articles on
click me!

Recommended Stories

ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ
തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുമോ? ഇനി സംശയം വേണ്ട, റെയിൽവേ നിയമങ്ങൾ അറിയാം