പ്രധാനമന്ത്രിയെ വിമര്‍ശിക്കാം, പക്ഷേ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്: രാജ്‍നാഥ് സിംഗ്

Published : Feb 09, 2019, 05:37 PM IST
പ്രധാനമന്ത്രിയെ വിമര്‍ശിക്കാം, പക്ഷേ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയെ  ചോദ്യം ചെയ്യരുത്: രാജ്‍നാഥ് സിംഗ്

Synopsis

 ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം അതിവിദൂരമല്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളെന്നും രാജ്‍നാഥ് സിംഗ്.

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്.  വര്‍ഷങ്ങളായി മോദിയെ വ്യക്തിപരമാിയ അറിയാം. അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ മോദി ജനങ്ങള്‍ക്കായി ഒത്തിരി കാര്യങ്ങള്‍ ചെയ്തു. ഇനിയും അദ്ദേഹം  ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും രാജ്‍നാഥ് സിംഗ് പറ‍ഞ്ഞു. ബീഹാറിലെ ആദിവേശന്‍ ഭവനില്‍ നടന്ന ഇന്‍ററാക്റ്റീവ് സെക്ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‍നാഥ് സിംഗ്. 

മോദിയെ വിമര്‍ശിക്കാം എന്നാല്‍ അദ്ദേഹത്തിന്‍റെ ആര്‍മാത്ഥതയെക്കുറിച്ച് ആര്‍ക്കും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ആവില്ല. ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ഇന്ന് കരുത്തുറ്റ രാജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം അതിവിദൂരമല്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ മാത്രമേ അത് സംഭവിക്കുകയുള്ളെന്നും രാജ്‍നാഥ് സിംഗ് പറഞ്ഞു. 

PREV
click me!

Recommended Stories

16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ
പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്