മഹാരാഷ്ട്രയിൽ ഒക്ടോബർ നാലിന് സ്കൂളുകൾ തുറക്കും; ആരാധനാലയങ്ങളിലും പ്രവേശനം

By Web TeamFirst Published Sep 24, 2021, 9:47 PM IST
Highlights
മഹാരാഷ്ട്രയിൽ  സ്കൂളുകൾ ഒക്ടോബർ നാലിന് തുറക്കുമെന്ന് സർക്കാർ. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു.

മുംബൈ: മഹാരാഷ്ട്രയിൽ  സ്കൂളുകൾ ഒക്ടോബർ നാലിന് തുറക്കുമെന്ന് സർക്കാർ. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു. നഗരങ്ങളിൽ എട്ട് മുതൽ 12 വരെയും ഗ്രാമങ്ങളിൽ അഞ്ച്  മുതൽ 12 -ാം തരം വരെയും ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. 

കേരളത്തിലും സ്കൂളുകൾ തുറക്കാൻ മാർഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബർ നാല് മുതൽ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകൾ ആരംഭിക്കുന്നത്. ഒക്ടോബർ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം സംസ്ഥാനത്ത്  ഏഴ് കോടിയിലധികം പേർ  മഹാരാഷ്ട്രയിൻ സ്വീകരിച്ചതായാണ് കേന്ദ്ര കണക്ക്. കേരളത്തിൽ 90 ശതമാനത്തിന് മുകളിൽ ആളുകൾ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി പരാമർശിച്ചിരുന്നു. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും വ്യക്തമാക്കിയ കോടതി, കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണമെന്നും പറഞ്ഞു. 

ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ  കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി, കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് ചോദിച്ചിരുന്നു. 

click me!