കൊവിഡിൽ കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി

Published : Oct 27, 2021, 10:23 AM IST
കൊവിഡിൽ കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി

Synopsis

വാക്സിനേഷനിൽ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി നിർണ്ണായക ഘട്ടങ്ങളിൽ ഓടിയൊളിച്ചുവെന്ന്  സോണിയ ഗാന്ധി പരിഹസിച്ചു.ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കെടുകാര്യസ്ഥത പ്രകടമായി.  രാജ്യം നേരിട്ട ദുരന്തം ജനം മറക്കില്ല.

ദില്ലി :കൊവിഡിൽ (COVID)കേന്ദ്രത്തിൻ്റെ കെടുകാര്യസ്ഥതക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി(sonia gandhi).
കൊവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവൻ്റ് മാനേജ്മെൻ്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം.

വാക്സിനേഷനിൽ നൂറ് കോടി നേട്ടം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി നിർണ്ണായക ഘട്ടങ്ങളിൽ ഓടിയൊളിച്ചുവെന്ന്  സോണിയ ഗാന്ധി പരിഹസിച്ചു.ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കെടുകാര്യസ്ഥത പ്രകടമായി. 
രാജ്യം നേരിട്ട ദുരന്തം ജനം മറക്കില്ല. വാക്സിനേഷനിലെ അവകാശവാദങ്ങളും പൊള്ളയായിരുന്നു. 
2021 അവസാനത്തോടെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യുമെന്ന അവകാശവാദവും അസ്ഥാനത്തെന്ന് സോണിയ ഗാന്ധി ആരോപിച്ചു .

PREV
Read more Articles on
click me!

Recommended Stories

അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ഭർത്താവിന്റെ ശ്രമം അവസാനിച്ചത് ജയിലിൽ
ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ സംഘർഷം; സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്