ഉദയനിധി സ്റ്റാലിന് കോടതി സമൻസ്, നടപടി സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ

Published : Feb 02, 2024, 07:29 PM IST
ഉദയനിധി സ്റ്റാലിന് കോടതി സമൻസ്, നടപടി സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ

Synopsis

മാർച്ച് 4-ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്. 

ബംഗ്ലൂരു : സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശത്തിൽ, ഉദയനിധി സ്റ്റാലിന് ബെംഗളുരു കോടതിയുടെ സമൻസ്. ജനപ്രതിനിധികൾക്കെതിരായ കേസ് കേൾക്കുന്ന പ്രത്യേക കോടതിയിൽ ബെംഗളുരു സ്വദേശി പരമേശ് എന്നായാളാണ് ഹർജി ഫയൽ ചെയ്തത്. മാർച്ച് 4-ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്. 

സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചുനീക്കേണ്ടതാണെന്നായിരുന്നു തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരാമർശം. ജാതിവ്യവസ്ഥയെയാണ് താൻ എതിർക്കുന്നതെന്നും ഉദയനിധി പിന്നീട് വിശദീകരിച്ചിരുന്നു. ബിജെപി വിഷയം ദേശീയ തലത്തിലടക്കം ഉയർത്തി പ്രതിഷേധിച്ചു. നേരത്തെ സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്  ബിഹാർ കോടതി സമൻസ് അയച്ചിരുന്നു. പട്നയിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയിൽ ഫെബ്രുവരി 13ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. 

 

 

PREV
click me!

Recommended Stories

12,000 വർഷം പഴക്കം; കൊങ്കണിലെ ശിലാലിഖിതങ്ങൾ വെളിപ്പെടുത്തുന്നത് അജ്ഞാത നാഗരികതയുടെ രഹസ്യങ്ങൾ
45 പൈസ മുടക്കിയാൽ 10 ലക്ഷം! ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇനി ഇക്കാര്യം മറക്കരുത്