
ദില്ലി: സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം ആയില്ല. രണ്ട് ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനോട് ഉന്നയിച്ച രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിച്ചു. വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യത്തിലും, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിലും അനുകൂല നിലപാട് സ്വീകരിച്ചതായി സിജെപി വക്താക്കൾ പറഞ്ഞു. അതെ സമയം ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ നാളെത്തെ ചർച്ചയിൽ നിലപാടറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി സമരക്കാർ പറഞ്ഞു. മന്ത്രി രാജിവെക്കുവരെ സമരത്തിൽ ഉറച്ച് നിൽക്കാനാണ് സിജെപിയുടെ തീരുമാനം.
അതെസമയം ചോദ്യ പേപ്പർ ചോർച്ചയിൽ ശിക്ഷ കൂട്ടാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പത്ത് കോടി വരെപിഴ ചുമത്താനും പത്തു വർഷം വരെ തടവിനും ബില്ലിൽ വ്യവസ്ഥയായി. ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും.