ബംഗാൾ സംഘർഷത്തില്‍ കേന്ദ്ര നടപടി; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ചു

By Web TeamFirst Published Dec 12, 2020, 3:56 PM IST
Highlights

മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീലേക്ക് മാറ്റി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ബംഗാളിലെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. 
 

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതിന് പിന്നാലെ നടപടിയുമായി കേന്ദ്രം. ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേന്ദ്രം നടപടിയെടുത്തത്. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീലേക്ക് മാറ്റി. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ ബംഗാളിലെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. 

ബിജെപി അധ്യക്ഷന്‍റെ വാഹനവ്യൂഹത്തിന് നേരേ നടന്ന ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘർഷം തുടരുകയാണ്. ബർധ്വനിലെ ദുർഗാപൂരിൽ സംഘർഷത്തിനിടെ ബിജെപി പ്രവർത്തകർ വീടുകൾക്ക് തീയിട്ടെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ തീ പടരുന്നത് കണ്ടപ്പോൾ അണയ്ക്കാൻ സഹായിച്ചെന്നാണ് ബിജെപിയുടെ വിശദീകരണം. മിക്ക ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്.

ആക്രമണത്തിന് പിന്നാലെ പശ്ചിമ ബംഗാ‌ൾ സർക്കാരും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുകയാണ്. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചു വരുത്താനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്ക‍ത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മമതാ ബാനര്‍ജി നടത്തിയത്. തീരുമാനം  രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ കോൺഗ്രസ്  കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തിൽ ആരോപിച്ചു.  

click me!