ബം​ഗാളിൽ ത്രിണമൂൽ സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

Published : Apr 26, 2021, 10:33 AM IST
ബം​ഗാളിൽ ത്രിണമൂൽ സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കൊവിഡ് പോസീറ്റീവാണെന്ന് തിരിച്ചറിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ‍‍‍

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ത്രിണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. 59 കാരനായ കാജൽ സിൻഹയാണ് മരിച്ചത്. കൊവിഡ് പോസീറ്റീവാണെന്ന് തിരിച്ചറിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ‍‍‍ബെലിയഘട്ട ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

കാജൽ സിൻഹയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ഖർദാഹയിൽ നിന്നുള്ള ടിഎംസി സ്ഥാനാർത്ഥിയായിരുന്നു കാജൽ സിൻഹ. ഏപ്രിൽ 22 നാണ് ഖർദാഹ മണ്ഡലത്തിൽ ഏപ്രിൽ 22നായിരുന്നു നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 

ഏപ്രിൽ ആദ്യം ജം​ഗിപൂർ മണ്ഡലത്തിൽ നിന്നുള്ള ആർഎസ്പി സ്ഥാനാർത്ഥി പ്രദീപ് കുമാർ നന്ദിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സാംസെർ​ഗെഞ്ച് മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി റെസൂൽ ഹഖും കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിൽ ഇന്ന് ഏഴാം ഖട്ട തെരഞ്ഞെടുപ്പ് നടക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് വൻ നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

PREV
click me!

Recommended Stories

ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ
തത്കാൽ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കുമോ? ഇനി സംശയം വേണ്ട, റെയിൽവേ നിയമങ്ങൾ അറിയാം