യുവതിയ്ക്ക് വേണ്ടി നടുറോഡില്‍ പോരടിച്ച യുവാക്കള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത 'അടി'

Published : Aug 05, 2018, 12:40 PM IST
യുവതിയ്ക്ക് വേണ്ടി നടുറോഡില്‍ പോരടിച്ച യുവാക്കള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത 'അടി'

Synopsis

യുവതിയുടെ മുമ്പില്‍ വച്ച് നടന്ന അടിപിടിയുടെ കൈമാക്സ് സിനിമയെ വെല്ലുന്നത്

ബംഗളുരു: ഒരു സ്ത്രീയ്ക്ക് വേണ്ടി ബംഗളുരു നീലമംഗല ഹൈവേയില്‍ പരസ്പരം പോരടിച്ച യുവാക്കള്‍ക്ക് കിട്ടിയത് അപ്രതീക്ഷിത 'അടി'. യുവതിയുടെ മുമ്പില്‍ വച്ച് നടന്ന അടിപിടിയുടെ കൈമാക്സ് സിനിമയെ വെല്ലുന്നതായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇരുവരും തന്‍റെ ഭര്‍ത്താക്കന്‍മാരല്ലെന്നും മറ്റൊരാളെയാണ് വിവാഹം ചെയ്തതെന്ന് പൊലീസിനോട് യുവതി പറഞ്ഞു. 

തുടര്‍ന്ന് മൂന്നാമതൊരാള്‍ക്കൊപ്പം പോകുകയായിരുന്നു യുവതി. തല്ലിന്‍റെ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ മൊബൈലില്‍ പകര്‍ത്തിയതോടെ സംഭവം വൈറലായി. ബവികെരെ ക്രോസില്‍ നടന്ന തല്ല് കാണാന്‍ ആളുകള്‍ കൂടിയതോടെ ഹൈവേയിലൂടെയുള്ള വാഹന ഗതാഗതം താറുമാറായി. 

ശശികല എന്ന 38 കാരിയ്ക്ക് വേണ്ടിയാണ് യുവാക്കള്‍ നടുറോഡില്‍ തല്ലുണ്ടാക്കിയത്. ചിക്കബിദരുകല്ലു മൂര്‍ത്തി എന്ന ട്രാക്ടര്‍ ഡ്രൈവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. 2000 ല്‍ ശശിക രംഗസ്വാമി എന്ന ആളെ വിവാഹം കഴിച്ചു. 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് രമേശ് കുമാര്‍ എന്ന ആളുമൊത്ത് താമസിച്ചുവന്ന ശശികല  2015ല്‍ കുമാര്‍ എന്ന ആളെ പരിചയപ്പെടുകയും ആറുമാസത്തിനുള്ളില്‍ ഇരുവരും പിരിയുകയും ചെയ്തു. 

2017ല്‍, രണ്ട് മക്കളുള്ള വിവാഹിതനായ  ചിക്കബിദരുകല്ലുവുമൊത്ത് ശശികല താമസം ആരംഭിക്കുകയായിരുന്നു.  ഇതിനിടെ ശശികല ജോലി ചെയ്യുന്ന സ്ഥലത്തെ ക്യാബ് ഡ്രൈവര്‍ സിദ്ധരാജു വിവാഹ അഭ്യര്‍ത്ഥന നടത്തി. ശശികല സിദ്ധരാജുവിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ഇരുവരും ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഇത് കണ്ടെത്തിയ ചിക്കബിദരുകല്ലു സിദ്ധുവിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതില്‍ ആരെയെങ്കിലും വിവാഹം കഴിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും ഇരുവരും സുഹൃത്തുക്കള്‍ മാത്രമാണെന്നും പറഞ്ഞ യുവതി പൊലീസ് സ്റ്റേഷനിലെത്തിയ മറ്റൊരു സുഹൃത്തിനൊപ്പം പോകുകയായിരുന്നു. 

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; അന്തിമ പരീക്ഷണത്തിനൊരുങ്ങി റെയിൽവേ
ഇന്ത്യയിലെ കടുവകളുടെ മരണനിരക്ക് ഉയരുന്നു; 2025ൽ മാത്രം ചത്തത് 166 കടുവകൾ