അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺ​ഗ്രസ് ഒന്നിച്ചു നിൽക്കും: ​രാഹുൽ ​ഗാന്ധി

Published : Oct 05, 2018, 04:09 PM IST
അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺ​ഗ്രസ് ഒന്നിച്ചു നിൽക്കും: ​രാഹുൽ ​ഗാന്ധി

Synopsis

ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ബിസ്പിയുമായി സഖ്യരൂപീകരണത്തിന് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.   


ദില്ലി: 2019-ൽ വരാനിരിക്കുന്ന നിയമസഭാ-ലോകസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്തി ബിജെപിയെ തോൽപ്പിക്കാൻ രം​ഗത്തിറങ്ങുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും രാഹുൽ പറഞ്ഞു. ബിസ്പിയുമായി സഖ്യരൂപീകരണത്തിന് ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളെയും പ്രാദേശിക പാർട്ടികളെയും ഒന്നിച്ചു നിർത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. 

എന്നാൽ കോൺ​ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സഖ്യ സാധ്യതകളെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. രാഹുലും സോണിയയും ബിഎസ്പിയുമായി സഖ്യത്തിന് തയ്യാറാണ്. എന്നാൽ ദി​ഗ്വിജയ് സിം​ഗിനെപ്പോലുള്ള നേതാക്കളാണ് ഇതിന് എതിര് നിന്നത്. മഹാസഖ്യത്തെ ഉപയോഗിച്ച് ബി.എസ്.പിയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ദളിതരുടെയും മറ്റു അധസ്ഥിത വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചിട്ടും ബി.ജെ.പിയെ പോലെ വര്‍ഗീയവും ജാതീയവുമായ മനസ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളതെന്നുമായിരുന്നു മായാവതിയുടെ പ്രസ്താവന. 

PREV
click me!

Recommended Stories

വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം വേണം, ഐ ഐ ടി ബോംബെയിൽ കുട്ടികളുടെ പ്രതിഷേധം
മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി; തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ച പാർട്ടി ചിഹ്നവും പേരും തിരികെ കിട്ടണമെന്ന് ആവശ്യം