യുദ്ധഭൂമിയിൽ 10 നാൾ സമാധാനം! ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്, ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

Published : Apr 16, 2026, 09:44 PM IST
trump netanyahu call lebanon ceasefire israel hezbollah war us diplomacy middle east crisis analysis

Synopsis

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചു. സംഘർഷത്തിന് താൽക്കാലിക ശമനം നൽകുന്ന ഈ തീരുമാനം ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരും. 

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം നൽകിക്കൊണ്ട് ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 16 വ്യാഴാഴ്ച രാത്രി ഒമ്പതിന് വെടിനിർത്തൽ ആരംഭിക്കും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യപടിയാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ടെഹ്‌റാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ യുഎസ് സൈന്യം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി. "ഇതൊരു തുല്യമായ പോരാട്ടമല്ലെന്ന് ഓർക്കുക" എന്നായിരുന്നു ഇറാൻ നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

വെടിനിർത്തലിന് പിന്നാലെ നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കാൻ പോകുന്ന ഏറ്റവും നിർണ്ണായകമായ ചർച്ചയാണിത്. "ഇരുപക്ഷവും സമാധാനം ആഗ്രഹിക്കുന്നു, അത് വേഗത്തിൽ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തിൽ സ്ഥിരമായ സമാധാനത്തിനായി ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാഞ്ഞെത്തിയത് 700 മിസൈലും ഡ്രോണും, 17 ജീവൻ നഷ്ടം, വെടിനിർത്തൽ കരാർ കാറ്റിൽ പറത്തി യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; യുക്രൈന്‍റെ തിരിച്ചടിയിൽ 2 മരണം
സൗദി മരുഭൂമിയിൽ ഹൂതികളെ നേരിടാൻ പാകിസ്ഥാന്‍റെ 'ചാർജിംഗ് ബുൾ ഡിവിഷൻ' യെമന്‍ അതിര്‍ത്തിയില്‍! ഉറ്റുനോക്കി ലോകം