12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; ഇസ്രായേലിൽ നഫ്റ്റാലി ബെനറ്റ് വിശ്വാസവോട്ട് നേടി

By Web TeamFirst Published Jun 14, 2021, 12:03 AM IST
Highlights

12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്.

ടെൽ അവീവ്: 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59- 60) എന്നിങ്ങനെയാണ് വോട്ട് നില. മന്ത്രിസഭ ഇന്ന് തന്നെ അധികാരമേൽക്കും.

മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും നഫ്റ്റലി ബെനറ്റും തമ്മിലുള്ള കരാർ പ്രകാരം അധികാത്തിലേറിയാൽ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബർ വരെയാകും ബെനറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു അറബ് പാർട്ടി ഭരണസഖ്യത്തിൽ വരുന്നു എന്നതും പ്രത്യേകതയാണ്. അറബ് കക്ഷിയായ 'റാം' ബെനറ്റ് സർക്കാറിൽ പങ്കാളിയാകും.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങൾക്ക് നന്ദിയറിയിച്ചു. പരാജയം സമ്മതിച്ചതായി ഇതിനെ നിരീക്ഷകൾ വിലയിരുത്തിയിരുന്നു. അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നെതന്യാഹു നിയമനടപടികൾ നേരിടേണ്ടി വരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!