ഇറാനിൽ വീണ്ടും ക്രൂരത; പ്രസവത്തിന് പിന്നാലെ 14-കാരി ഭർത്താവിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സ്വന്തം വീട്ടിൽ പോകാൻ അനുവാദം ചോദിച്ചതിന്

Published : Nov 28, 2026, 11:06 AM IST
iran teen girl killed

Synopsis

അടുത്തിടെയാണ് 14-കാരിയായ സൊ​ഗാന്ദ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി വാഹനാപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്ന് പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഭർത്താവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ടെഹ്റാൻ: പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു. ഇറാനിലെ കെർമാൻ പ്രവിശ്യയിലെ സൊ​ഗാന്ദ് മൊഷ്തരേകിയാണ് ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനാണ് പെൺകുട്ടിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ്(ഐഎച്ച്ആർ) പറഞ്ഞു. സംഭവത്തിൽ 20-കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായും ഐഎച്ച്ആറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്തിടെയാണ് 14-കാരിയായ സൊ​ഗാന്ദ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി വാഹനാപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്ന് പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഭർത്താവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ഇറാനിലെ നിർബന്ധിത ശൈശവ വിവാഹങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സൊ​ഗാന്ദ്. വിവാഹത്തിന് പിന്നാലെ 14-കാരിയായ സൊ​ഗാന്ദിന് ഭർത്താവിൽനിന്ന് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഭർത്താവ് പുറത്ത് പോകുന്ന സമയത്തെല്ലാം പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുന്നതായിരുന്നു പതിവ്. മാത്രമല്ല, സ്വന്തംവീട്ടുകാരുമായി ബന്ധം പുലർത്തുന്നതിന് പെൺകുട്ടിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.

ഇറാനിലെ ഫാർസ് പ്രവിശ്യയിലെ 21-കാരിയായ ​ഗർഭിണി കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ വാർത്തയായതിന് പിന്നാലെയാണ് 14-കാരിയുടെ കൊലപാതകവും പുറത്തുവരുന്നത്. 21-കാരിയായ സെഫീദ് റയീസിയാണ് ഫാർസിൽ കൊല്ലപ്പെട്ടത്. കൗമാരപ്രായത്തിൽ തന്നെ വിവാഹിതയായ സെഫീദ് റയീസിയും ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്കിരയായിരുന്നു. ഭർത്താവ് തന്നെയാണ് ​ഗർഭിണിയായിരിക്കെ റയീസിയെയും കൊലപ്പെടുത്തിയത്. നവംബർ ആദ്യവാരം ഹെലിയ ഫത്താഹി എന്ന 19-കാരിയും ഇറാനിൽ കൊല്ലപ്പെട്ടിരുന്നു. യുവാവുമായി അടുപ്പത്തിലാണെന്ന വിവരം കുടുംബത്തോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതിയെ കുടുംബം തന്നെ കൊലപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി ദക്ഷിണ മേഖലയ്ക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണ ശ്രമം; യമനിൽ 50 സൈനിക കേന്ദ്രങ്ങൾ തകർത്ത് സഖ്യസേന
കുവൈത്തിലെ ഡ്രോണ്‍ ആക്രമണം; ഉത്തരവാദിത്തം തള്ളി ഇറാന്‍, ആക്രമിച്ചത് ഇറാന്‍ തന്നെയെന്ന് കുവൈത്തും ഇറ്റലിയും