പുറമേയ്ക്ക് പരിക്കില്ല, തീരത്ത് ചത്ത് അടിഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന ചിറകൻ തിമിംഗലം

Published : Nov 20, 2024, 03:01 PM IST
പുറമേയ്ക്ക് പരിക്കില്ല, തീരത്ത് ചത്ത് അടിഞ്ഞത് വംശനാശ ഭീഷണി നേരിടുന്ന ചിറകൻ തിമിംഗലം

Synopsis

ഒരു ബാസ്കറ്റ് ബോൾ കോർട്ടിന്റെ നീളമുള്ള പെൺ തിമിംഗലമാണ് ചത്ത് അടിഞ്ഞത്. ചിറകൻ തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മൃഗാവകാശ പ്രവർത്തകരും ഗവേഷകരും

ആങ്കറേജ്: അലാസ്കയിലെ തീരമേഖലയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ആങ്കറേജിലേക്ക് ഒഴുകിയെത്തിയത് വമ്പൻ ചിറകൻ തിമിംഗലം. വംശനാശ ഭീഷണി നേരിടുന്ന വിഭാഗം തിമിംഗലത്തിന്റെ മൃതദേഹം കാണാനായി മേഖലയിലേക്ക് കൊടും തണുപ്പിനെ അവഗണിച്ചെത്തുന്നത് ആയിരങ്ങൾ. അതേസമയം ചിറകൻ തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മൃഗാവകാശ പ്രവർത്തകരും ഗവേഷകരും. 

14.3 മീറ്റർ നീളമുള്ള ചിറകൻ തിമിംഗലമാണ് ആങ്കറേജിലേക്ക് ഒഴുകിയെത്തിയത്. ഒരു ബാസ്കറ്റ് ബോൾ കോർട്ടിന്റെ നീളമുള്ളതാണ് ഈ പെൺ തിമിംഗലം. മൂന്ന് വയസ് പ്രായം വരുന്നതാണ് ചത്തടിഞ്ഞ ചിറകൻ തിമിംഗലമെന്നാണ് നാഷണൽ ഓഷ്യാനിക് അറ്റ്മോസ്ഫെരിക് അഡ്മിനിസ്ട്രേഷനിലെ ബയോളജിസ്റ്റായ ബാർബറ വിശദമാക്കുന്നത്. തിമിംഗലങ്ങളുടെ വിഭാഗത്തിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ചിറകൻ തിമിംഗലത്തിനുള്ളത്. 25.9 മീറ്ററോളമാണ് പൂർണ വളർച്ചയെത്തിയ ചിറകൻ തിമിംഗലം നീളം വയ്ക്കുക. 40 മുതൽ 80 ടൺ വരെയാണ് ഇതിന് ഭാരം വരിക. കപ്പലുകൾ ഇടിച്ചും മത്സ്യ ബന്ധനത്തിനായുള്ള കുരുക്കുകളും സമുദ്രാന്തർ ഭാഗത്തുണ്ടാകുന്ന വലിയ ശബ്ദങ്ങളും കാലാവസ്ഥാ വ്യതിയാനവും ഇവയ്ക്ക് വലിയ രീതിയിലുള്ള അപകടമാണ് സൃഷ്ടിക്കാറുള്ളത്. ആങ്കറേജിന് പരിസര മേഖലയിൽ ചിറകൻ തിമിംഗലങ്ങളെ കാണാറില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. അടുത്തിടെയുണ്ടായ വമ്പൻ തിരമാലകളാവാം ഇവയെ ആങ്കറേജിലെത്തിച്ചിരിക്കയെന്നാവാം ഗവേഷകർ നിരീക്ഷിക്കുന്നത്. 

നിരവധി ആളുകളാണ് ചിറകൻ തിമിംഗലത്തിന്റെ മൃതദേഹം കാണാനായി ഇവിടെയെത്തുന്നത്. ഗവോഷകർ ഇതിനോടകം തന്നെ തിമിംഗലത്തിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. പുറമേയ്ക്ക് പരിക്കുകളൊന്നുമില്ലാത്ത നിലയിലാണ് തിമിംഗലത്തിന്റെ മൃതദേഹം കരയ്ക്കടിഞ്ഞിട്ടുള്ളത്. ചെറുമീനുകളും ചെമ്മീനുകളുമാണ് ഇവയുടെ ആഹാരം. ഇരട്ട നിറമുള്ള ചുണ്ടുകളോട് കൂടിയവയാണ് ചിറകൻ തിമിംഗലങ്ങൾ. കീഴ്ചുണ്ടിന്റെ ഇടത് വശത്ത് ചാരനിറവും വലത് ഭാഗത്ത് വെളുത്ത നിറവുമാണ് കാണാറുള്ളത്.  റേസർബാക്ക് തിമിംഗിലങ്ങൾ എന്നും ഇവയെ വിളിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി