അനധികൃത കുടിയേറ്റം, മഡഗാസ്കറിൽ രണ്ട് ബോട്ട് തകർന്നു, മരിച്ചത് 24 ലേറെ സൊമാലിയൻ സ്വദേശികൾ

Published : Nov 25, 2024, 08:03 AM IST
അനധികൃത കുടിയേറ്റം, മഡഗാസ്കറിൽ രണ്ട് ബോട്ട് തകർന്നു, മരിച്ചത് 24 ലേറെ സൊമാലിയൻ സ്വദേശികൾ

Synopsis

തകർന്ന ബോട്ടുകൾ തീരത്ത് അടിഞ്ഞതോടെയാണ് സംഭവം പുറം ലോകമറിയുന്നത്

മഡഗാസ്കർ: സൊമാലിയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി എത്തിയ രണ്ട് ബോട്ടുകൾ മഡഗാസ്കർ തീരത്ത് തകർന്ന് മരിച്ചത് 24 പേർ. 70ലേറെ കുടിയേറ്റക്കാരുമായാണ് രണ്ട് ചെറുബോട്ടുകൾ സഞ്ചരിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗാസ്കറിന്റെ വടക്കൻ തീരത്ത് ശനിയാഴ്ചയാണ് ബോട്ടുകൾ തകർന്നത്. എൻജിനുകൾ തകർന്ന് തലകീഴായി തീരത്തേക്ക് എത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായത് അറിഞ്ഞത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ തിരികെ സൊമാലിയയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്നാണ് മുതിർന്ന സൊമാലിയൻ ഉദ്യോഗസ്ഥൻ ബിബിസിയോട് പ്രതികരിച്ചത്. 

തകർന്ന ബോട്ടുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ചിലരെ മത്സ്യ ബന്ധന ബോട്ടിലുള്ളവർ രക്ഷിച്ചിട്ടുണ്ട്. ഫ്രെഞ്ച് ദ്വീപായ മയോട്ടയിലേക്ക് എത്താനായിരുന്നു ശ്രമമെന്നാണ് രക്ഷപ്പെട്ടവർ പ്രതികരിക്കുന്നത്. അഭയം തേടിയെത്തുന്ന സൊമാലിയയിൽ നിന്നുള്ളവർ സ്വീകരിക്കുന്ന അപകടകരമായ  കടൽപാതയിലൊന്നാണ് ഇത്. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായതിന് പിന്നാലെയാണ് മെച്ചപ്പെട്ട ജീവിതത്തിനായി ഏത് രീതിയിലുള്ള സാഹസത്തിനും മുതിരുന്നത്. 

ഒക്ടോബറിൽ ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കിയത്. എൻജിൻ തകരാറിലായ രണ്ട് ബോട്ടുകളിൽ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു