
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ വോട്ടെണ്ണലിനിടെ 270ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട വോട്ടെണ്ണലിന്റെ ഫലമായുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉദ്യോഗസ്‌ഥരുടെ മരണത്തിന് കാരണമായതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിത്തീര്‍ക്കാനുണ്ടായിരുന്നത്.
ഏപ്രില്‍ 17നായിരുന്നു ഇന്‍ഡൊനീഷ്യയില്‍ തെരഞ്ഞെടുപ്പ്. ചെലവ്‌ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ പ്രാദേശിക പാര്‍ലമെന്റി തെരഞ്ഞെടുപ്പുകളും അതേ ദിവസമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒറ്റദിവസ തെരഞ്ഞെടുപ്പ് എന്ന വിശേഷണത്തോടെ ഇന്‍ഡൊനീഷ്യ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെയും ഭാഗമായി.
രണ്ട്‌കോടി 60 ലക്ഷം വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. വളരെ സമാധാനപരമായി നടന്ന പോളിംഗില്‍ 80 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. ഈ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ഉദ്യോഗസ്ഥര്‍ക്ക് അക്ഷീണപ്രയത്‌നം തന്നെയായിരുന്നു. ബാലറ്റ് പേപ്പര്‍ സമ്പ്രദായമായതിനാല്‍ കൈകൗണ്ട് എണ്ണുകയല്ലാതെ വേറെ മാര്‍ഗവും ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam