
തെസ്സലോനികി: ഗ്രീസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ തെസ്സലോനികിയിൽ സ്ഫോനം. ബോംബുമായി സഞ്ചരിച്ചിരുന്ന 38കാരിയുടെ കയ്യിലിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സംഭവമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. 38കാരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. യുവതി കയ്യിൽ പിടിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. തെസ്സലോനികിയിലെ ബാങ്കിന് സമീപത്ത് വയ്ക്കാനായി എത്തിച്ചതാണ് ബോംബ് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാങ്കിനോട് ചേർന്നുള്ള പാർക്കിംഗ് സ്പേയ്സിലാണ് സ്ഫോടനമുണ്ടായത്.
പുലർച്ചെ അഞ്ച് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന മേഖലയിലെ കടകളും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും പൊട്ടിത്തെറിയിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നേരത്തെ നിരവധി കൊള്ളകളിൽ പങ്കെടുത്തിട്ടുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പലീസ് വിശദമാക്കുന്നത്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സ്ഥാപനങ്ങൾക്ക് സ്ഫോടനത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഗ്രീക്ക് നഗരത്തിന്റെ വടക്കൻ മേഖലയിലാണ് പൊട്ടിത്തെറി നടന്നത്.
മറ്റൊരു സംഭവത്തിൽ മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തൽ. എട്ട് പേരെ കേസിൽ അറസ്റ്റ് ചെയ്തെന്നാണ് വിവരം. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്നത്തെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട് ആക്രമിച്ചതെന്നുമാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam