'നാനൂറിലധികം പേർ ഇന്ത്യൻ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നു', കാരണാമാകുന്നത് എസ്ഐആര്‍; ബംഗ്ലാദേശിലേക്ക് ഒഴുക്ക്

Published : Nov 20, 2025, 10:28 AM IST
bangladesh border

Synopsis

ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള മടക്കം വർധിക്കുന്നതിനിടെ, ഇന്ത്യൻ എൻഎസ്എ അജിത് ഡോവലും ബംഗ്ലാദേശ് എൻഎസ്എ ഡോ. ഖലീലുർ റഹ്മാനും ദില്ലിയിൽ കൂടിക്കാഴ്ച നടത്തി.ചർച്ചകൾക്ക് ശേഷം അജിത് ഡോവലിനെ അദ്ദേഹം ധാക്കയിലേക്ക് ക്ഷണിച്ചു.  

ദില്ലി: എസ്ഐആർ കാരണം ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. നാനൂറിലധികം പേർ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നതായാണ് റിപ്പോർട്ട്. അതിർത്തിയിലെ ഈ അസാധാരണമായ സാഹചര്യം നിലനിൽക്കെയാണ് ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്.

ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ ഏഴാമത് എൻ.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്മാൻ ദില്ലിയിൽ എത്തിയത്. അതിർത്തി കടക്കാൻ കാത്തുനിൽക്കാൻ അനുദിനം നിരവധി ആളുകൾ എത്തുന്നതടക്കം ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ചയായിട്ടുണ്ട് എന്നാണ് സൂചന. ഇരു രാജ്യങ്ങൾക്കുമിടയിൽ ആശയവിനിമയം തുടരാൻ ധാരണയായത് നയതന്ത്രപരമായ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകും

ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിനകംഡോവൽ കൂടിക്കാഴ്ച

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് 48 മണിക്കൂറിന് ശേഷം, ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്എ) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻഎസ്എ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്. ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ ഏഴാമത് എൻ.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്മാൻ ദില്ലിയിൽ എത്തിയത്. ചർച്ചകൾക്ക് ശേഷം അജിത് ഡോവലിനെ അദ്ദേഹം ധാക്കയിലേക്ക് ക്ഷണിച്ചു.

കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സിഎസ്സി പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാന ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അതേസമയം, നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയെ കൈമാറുന്നത് ചർച്ചയുടെ അജണ്ടയിൽ ഉൾപ്പെട്ടോ എന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും മൗനം പാലിച്ചു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൽ നിന്ന് ന്യൂഡൽഹി സന്ദർശിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഖലീലുർ റഹ്മാൻ. 2024 ജൂണിനും ഓഗസ്റ്റിനും ഇടയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട 'മനുഷ്യത്വത്തിനെതിരായ കുറ്റങ്ങൾ'ക്കാണ് ഇൻ്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ-ബംഗ്ലാദേശ് ഹസീനക്ക് വധശിക്ഷ വിധിച്ചത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം