പുൽവാമയിൽ 6 കിലോയോളം ഭാരമുള്ള ബോംബ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ; ഭീകരബന്ധമുള്ളയാളെന്ന് പൊലീസ്

Published : May 07, 2023, 06:28 PM IST
പുൽവാമയിൽ 6 കിലോയോളം ഭാരമുള്ള ബോംബ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ; ഭീകരബന്ധമുള്ളയാളെന്ന് പൊലീസ്

Synopsis

 സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. 

ദില്ലി: പുല്‍വാമയില്‍  ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഭീകരബന്ധമുള്ള ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. നടപടിയിലൂടെ ഒഴിവാക്കാനായത് വന്‍ ദുരന്തമെന്ന് ജമ്മുകശ്മീർ പൊലീസ് പ്രതികരിച്ചു. അതേസമയം പൂഞ്ചിലും രജൗരിയിലും സൈനീകർക്ക് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തിനായുള്ള  ഓപ്പറേഷൻ ത്രിനേത്ര തുടരുകയാണ്. നാലാം ദിവസമാണ് രജൗരിയിലെ  വനമേഖലയിൽ  സുരക്ഷാ സേനയുടെ തെരച്ചിൽ നടക്കുന്നത്.  ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന് ജനുവരിയില്‍ ദാഗ്രിയില്‍  നാട്ടുകാർക്ക് നേരെ നടന്ന ആക്രമണത്തില്‍ പങ്കുള്ളതായാണ് സൂചന. 

'വിഘടനവാദത്തോട് കണ്ണടയ്ക്കാനാവില്ല, പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാൻ'; അമിത് ഷാ

കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ', കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിൽ

 

 

PREV
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ