
ബീജിയിംങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രോഗം ബാധിച്ചവരുടെ എണ്ണം 300 ആയി ഉയർന്നു. രോഗികളെ പരിചരിച്ചവർക്കും രോഗം പടർന്നതായാണ് റിപ്പോര്‍ട്ട്. ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.
വൈറസ് ബാധയെ തുടർന്ന് ദില്ലി അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കർശനമാക്കി. ചൈനയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളിൽ വിദഗ്ദ്ധ പരിശോധന നടത്തും. കൊൽക്കത്ത, മുംബൈ വിമാനത്താവളത്തിലും പരിശോധന ഉണ്ടാകും. ഓസ്ട്രേലിയ, തായ് ലൻറ്, നേപ്പാൾ എന്നിവിടങ്ങളിലും രോഗ പരിശോധന കർശനമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam