കാബൂളിലെ സ്ഫോടനം: മരണ സംഖ്യ 63 ആയി, 182 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Aug 18, 2019, 9:59 AM IST
Highlights

ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു. 
 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. ശനിയാഴ്ച രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും  182 പേര്‍ക്ക് ഗുരുതരപരിക്കേറ്റെന്നുമാണ് പുറത്തുവരുന്ന വിവരം. ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു. 

വിവാഹ് ചടങ്ങ് നടന്നിരുന്ന ഹാളിലെ പുരുഷന്മാര്‍ക്കായി ക്രമീകരിച്ചിരുന്ന റിസപ്ഷന്‍ സ്ഥലത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. നവംബറില്‍ കാബൂളില്‍ സമാനമായ രീതിയില്‍ വെഡ്ഡിംഗ് ഹാളില്‍ നടന്ന സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകളായ താലിബാനും ഐഎസും ഷിയാ വിഭാഗങ്ങള്‍ക്കെതിരെ  നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. അന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. 

click me!