സൊലൈമാനിയുടെ ഖബറിനരികെ ഇരട്ട സ്ഫോടനം, 70 പേര്‍ കൊല്ലപ്പെട്ടു, 170 പേര്‍ക്ക് പരിക്ക്, സംഭവം അനുസ്മരണത്തിനിടെ 

Published : Jan 03, 2024, 07:25 PM ISTUpdated : Jan 03, 2024, 07:55 PM IST
സൊലൈമാനിയുടെ ഖബറിനരികെ ഇരട്ട സ്ഫോടനം, 70 പേര്‍ കൊല്ലപ്പെട്ടു, 170 പേര്‍ക്ക് പരിക്ക്, സംഭവം അനുസ്മരണത്തിനിടെ 

Synopsis

ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിച്ചതായി നൂർ ന്യൂസ് അവകാശപ്പെട്ടു.

ടെഹ്റാന്‍: തെക്കൻ ഇറാനിലെ കെർമാനിൽ ഇരട്ട സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കമാൻഡർ ഖാസിം സൊലൈമാനിയുടെ ഖബറിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖാസിം സൊലൈമാനിയുടെ സ്മരണയ്ക്കായി നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.

ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിച്ചതായി നൂർ ന്യൂസ് അവകാശപ്പെട്ടു. ഭീകരാക്രമണമാണ് നടന്നതെന്ന് കെർമാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുലൈമാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് പേര്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം