ടുണിഷ്യയില്‍ ബോട്ട് മുങ്ങി 70 കുടിയേറ്റക്കാർ മരിച്ചു

By Web TeamFirst Published May 10, 2019, 11:52 PM IST
Highlights

ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ കർഷകർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യുഎൻ അഭയാര്‍ത്ഥി ഏജൻസിയായ യുഎൻഎച്ച്സിആർ വ്യക്തമാക്കി.

ടുണിസ്: നോർത്ത് ആഫ്രിക്കയിലെ ടുണിഷ്യൻ തീരത്ത് ബോട്ട് മുങ്ങി 70 കുടിയേറ്റക്കാർ മരിച്ചു. ടുണീഷ്യയുടെ തലസ്ഥാന നഗരമായ ടുണിസിൽ നിന്ന് 40 മൈൽ അകലെയാണ് ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യന്‍ മാധ്യമമായ ടുണിസ് ആഫ്രിക്ക് റിപ്പോർട്ട് ചെയ്തു. സാർസിസ് തീരത്തുനിന്ന് 16 പേരെ ടുണിസ് നാവികസേന രക്ഷപ്പെടുത്തിയതായി യുഎൻ അഭയാര്‍ത്ഥി ഏജൻസിയായ യുഎൻഎച്ച്സിആർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ലിബിയയിൽ നിന്നും യൂറോപ്പിലേക്ക് പോകുകയായിരുന്ന കുടിയേറ്റ കർഷകർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യുഎൻഎച്ച്സിആർ വ്യക്തമാക്കി. മെഡിറ്ററേനിയൻ കടൽ കടന്ന് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അതേസമയം ഇതുവരെ മൂന്ന് മൃതദേഹം മാത്രമേ നാവികസേന കണ്ടെടുത്തിട്ടുള്ളുവെന്ന് ടുണിസ് പ്രതിരോധമന്ത്രാലയം അറിയിച്ചു.   
 

click me!