
കാൻബറ: ലിംഗത്തിനുള്ളിൽ കയറ്റിയ ബട്ടണ്‍ ബാറ്ററി നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ വൈദ്യസഹായം തേടി 73കാരന്‍. ലൈംഗിക സംതൃപ്തിക്കായി താന്‍ ഇത്തരത്തില്‍ വസ്തുക്കള്‍ ഉള്ളില്‍ കുടുങ്ങാതെ വെയ്ക്കുകയും തനിയെ പുറത്തെടുക്കുകയും ചെയ്യാറുണ്ടെന്ന് വയോധികൻ പറഞ്ഞു. എന്നാല്‍ ഇത്തവണ ബാറ്ററി തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. ഓസ്ട്രേലിയയിലാണ് സംഭവം. യൂറോളജി കേസ് റിപ്പോര്‍ട്സാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ലിംഗത്തിലെ മൂത്രനാളിയിൽ ബട്ടൺ ബാറ്ററികൾ തിരുകിക്കയറ്റി 24 മണിക്കൂറിന് ശേഷമാണ് 73കാരന്‍ വൈദ്യസഹായം തേടിയത്. ലിംഗവേദന, മൂത്രതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി വന്ന രോഗിയെ ഉടനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ഫോർസെപ്സ് ഉപയോഗിച്ചാണ് ബാറ്ററി പുറത്തെടുത്തത്. അണുബാധയുണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍. പുറത്തെടുത്ത ബാറ്ററിയില്‍ കറുത്ത ടാർ പോലുള്ള വസ്തു പറ്റിപ്പിടിച്ചിരുന്നു.
സംഭവം നടന്ന് 10 ദിവസത്തിന് ശേഷം 73കാരന്‍ വീണ്ടും ആശുപത്രിയില്‍ എത്തി. ലിംഗം നീരുവെച്ച് വീർക്കുന്നുവെന്നായിരുന്നു പരാതി. ഡോക്ടർമാർ ഉടൻ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി. രോഗിക്ക് നെക്രോസിസ് എന്ന അവസ്ഥയുണ്ടായെന്ന് ഡോക്ടർമാർ പറയുന്നു. ഇതോടെ മൂത്രനാളിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam