ഡിമെന്‍ഷ്യ ബാധിതരെ സഹായിക്കണം; 24 മണിക്കൂറിനിടെ 8008 പുൾഅപ്പ് ചെയ്ത് യുവാവ്

Published : Mar 09, 2023, 10:30 AM ISTUpdated : Mar 09, 2023, 12:00 PM IST
ഡിമെന്‍ഷ്യ  ബാധിതരെ സഹായിക്കണം; 24 മണിക്കൂറിനിടെ 8008 പുൾഅപ്പ് ചെയ്ത് യുവാവ്

Synopsis

ഓരോ പുൾഅപ്പിനും ഒരോ ഡോളർ വീതം ഉണ്ടാക്കാനാണ് താൻ ലക്ഷ്യമിടുന്നത്. പക്ഷേ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. മറവിരോഗം ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് നിങ്ങളുടെ സംഭാവനകൾ വേണം. 

കാൻബെറ: ശരീരത്തിന് ആയാസം നൽകുന്ന വ്യായാമമുറകളാണ് പുൾഅപ്പുകൾ. അമ്പതോ ഏറെക്കൂടിയാൽ നൂറൊക്കെ വരെ പുൾഅപ്പുകൾ ചെയ്യാറുണ്ട് പലരും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായി 8008 പുൾഅപ്പുകൾ ചെയ്ത് ​ഗിന്നസ് റെക്കോർഡിൽ കയറിയിരിക്കുകയാണ് യുവാവ്. 24 മണിക്കൂറിനിടെ 8008 പുൾഅപ്പുകൾ ചെയ്ത ഈ യുവാവ് ഇത്രയും വലിയ സാഹസികത ചെയ്തത് ഇതുമൂലം ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചിലവാക്കാൻ വേണ്ടിയാണ്. 

ആസ്ട്രേലിയക്കാരനായ ജാക്സൻ ഇറ്റാലിയാനോ ആണ് അമ്പരപ്പിക്കുന്ന പുൾഅപ്പുകൾ ചെയ്തത്. നാലുലക്ഷത്തോളം വരുന്ന മറവി രോ​ഗബാധിതർക്ക് ചികിത്സാ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജാക്സൻ പുൾഅപ്പുകൾ ചെയ്ത് ​ഗിന്നസിൽ കയറാൻ ശ്രമിച്ചത്. ഓരോ പുൾഅപ്പിനും ഒരോ ഡോളർ വീതം ഉണ്ടാക്കാനാണ് താൻ ലക്ഷ്യമിടുന്നത്. പക്ഷേ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. മറവിരോഗം ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങൾക്ക് നിങ്ങളുടെ സംഭാവനകൾ വേണം. രാജ്യത്തെ രോ​ഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു സഹായമെന്ന രീതിയിൽ പണം സ്വരൂപിക്കാനാണ് ലക്ഷ്യം. വിദ്യാഭ്യാസം, പരിശീലനം, കൗൺസിലിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും ജാക്സൻ പറയുന്നു.

മസിലുകളെ ബാധിക്കുന്ന രോ​ഗത്തിൽ നിന്നും ജാക്സൻ മുക്തനായെന്നും ഒരുപക്ഷേ അം​ഗവൈകല്യം വരെ സംഭവിക്കാനുള്ള രോ​ഗമായിരുന്നു ഇതെന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്സൈറ്റ് പറയുന്നു. 24 മണിക്കൂറും പുൾഅപ്പ് ചെയ്ത് വേൾഡ് റെക്കോർഡ് നേടാനാണ് താൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അതിനാൽ അത് നടക്കുമെന്ന് കരുതുന്നുവെന്നും ​ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരോട് ജാക്സൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന് പ്രതികരണവുമായി നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ആശംസകൾ ചൊരിഞ്ഞ് നിരവധി പേരും രം​ഗത്തെത്തി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ തീ, കണ്ടത് എൻജിന്റെ ഒരു ഭാഗം, ഒരു മണിക്കൂർ പറന്ന് ഇന്ധനം തീർത്ത ശേഷം എമർജൻസി ലാൻഡിംഗ്
ചൈനീസ് ഭീഷണി; അവസാനത്തെ പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിട്ട് ഹോങ്കോങ്