നോത്രദാമിലെ പള്ളിക്ക് 785 കോടി രൂപ പ്രഖ്യാപിച്ച് വ്യവസായി

By Web TeamFirst Published Apr 16, 2019, 10:26 AM IST
Highlights

പിനോൾട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യൺ യൂറോ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്. നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. 850 വർഷം പഴക്കമുള്ള പള്ളി മരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

 

പാരീസ്: അഗ്നിബാധയ്ക്ക് ഇരയായ പാരീസിലെ നോത്രദാമിലെ ക്രൈസ്തവ ആരാധനാലയത്തിന് 785 കോടി രൂപ വ്യവസായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെൻ‌റി പിനോൾട്ടാണ് സംഭാവന പ്രഖ്യാപിച്ചിരിക്കുന്ന്ത്. നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനർ നിർമ്മിക്കാൻ ജനങ്ങളിൽ നിന്ന് പണം പിരിക്കാനാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് പിനോൾട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യൺ യൂറോ നൽകുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്. നോത്രദാം പള്ളിയിൽ ഇന്നലെയാണ് അഗ്നിബാധയുണ്ടായത്. പള്ളിയുടെ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. 850 വർഷം പഴക്കമുള്ള പള്ളി മരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

നവീകരണ ജോലികൾ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മേൽക്കൂരയിൽ നിന്ന് തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. 

click me!