മോദി ബൈഡന്‍ കൂടിക്കാഴ്ചയില്‍ അഫ്ഗാന്‍ ചര്‍ച്ചയാകും; കമല ഹാരിസിനെ പ്രധാനമന്ത്രി കാണും

By Web TeamFirst Published Sep 21, 2021, 3:26 PM IST
Highlights

അതേസമയം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് അമേരിക്ക നീക്കി. മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി പ്രഖ്യാപിച്ചു. 

വാഷിം​ഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അഫ്‍​ഗാന്‍ വിഷയം ചര്‍ച്ചയാകും. കൊവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമാണ് നാളെ തുടങ്ങുന്നത്. കൊവിഡ് സഹചര്യം ചർച്ച ചെയ്യാൻ ജോ ബൈഡൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിലും മോദി പങ്കെടുക്കും. 

അതേസമയം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് അമേരിക്ക നീക്കി. മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെയും മുഴുവന്‍ ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണം.

അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മുന്ന് ദിവസം മുമ്പ് കൊവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്തുകൊണ്ടാണ് പുതിയ വാക്സീനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണമായും വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ലെന്നും വൈറ്റ് ഹൗസ്  വ്യക്തമാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!