ഇറാൻ കഴിഞ്ഞാൽ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയും സൗദിയുമെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി; '7 ഉപാധികൾ അംഗീകരിച്ചാൽ മാത്രം അമേരിക്കയുമായി ചർച്ച'

Published : Nov 01, 2026, 10:20 PM IST
iran war

Synopsis

ഇറാൻ കഴിഞ്ഞാൽ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം തുർക്കിയും സൗദിയുമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായി ചർച്ചയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി

ടെഹ്റാൻ: ഇറാൻ കഴിഞ്ഞാൽ ഇസ്രയേലിന്‍റെ അടുത്ത ലക്ഷ്യം തുർക്കിയും സൗദിയുമായിരിക്കുമെന്ന മുന്നറിയിപ്പ് നൽകി ഇറാൻ. തങ്ങളുടെ ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം അമേരിക്കയുമായുള്ള ചർച്ച മുന്നോട്ടു പോകുമെന്നും ഇറാന്റെ പരമോന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി പറഞ്ഞു. ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകേണ്ട കേന്ദ്രങ്ങളുടെ പട്ടികയും പുറത്ത് വിട്ടു. റഷ്യയിൽ നിന്ന് പുതിയ സുഖോയ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഇറാൻ നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. പാർലമെന്‍റ് സ്പീക്കർ എം ബി ഗാലിബാഫിന്റെ സ്ഥാനത്ത് ഇറാന്റെ ചർച്ചകളിലെ നിലപാടുകളിലും പൊതു പ്രസ്താവനകളിലും ഇപ്പോൾ മുഖ്യ റോളിലുള്ളത് കടുത്ത നിലപാടുകാരനായ ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി മുഹസിൻ റിസായിയാണ്. അമേരിക്കൻ ഭീഷണികളെ നേരിടാനുറച്ചുള്ള നീക്കങ്ങളാണ് ടെഹ്റാനിൽ നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

വിശദവിവരങ്ങൾ

സൗദിയും മക്കാ കരാറിന്റെ ഭാഗമായ തുർക്കിയും പാക്കിസ്ഥാനുമായുള്ള ചർച്ചയുടെ വിവരങ്ങൾ ദേശീയ ടെലിവിഷൻ അഭിമുഖത്തിലൂടെ പരസ്യമാക്കിയിരിക്കുകയാണ് മുഹസിൻ റിസായി. ഇറാൻ കഴിഞ്ഞാൽ, അടുത്തത് തുർക്കിയും സൗദിയുമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും ഇത് രാഷ്ട്രങ്ങൾ സമ്മതിച്ചെന്നും മുഹസിൻ റിസായി പറഞ്ഞു. അമേരിക്കയുമായുള്ള ചർച്ചയുടെ കാര്യത്തിൽ ഇറാന്റെ ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച മുന്നോട്ട് പോകുമെന്ന നിലപാടിലാണ്. ആക്രമണം ഉണ്ടായാൽ തിരിച്ചടി നൽകേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് തയാറാക്കി ഇറാൻ പുറത്തു വിട്ടു. മേഖലയിലെ പ്രധാന കേന്ദ്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഹോർമൂസിൽ ഇറാന്റെ മേൽക്കൈ നഷ്ടപ്പെടുത്തുന്ന ഉപാധികൾ തിരുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതിനിടെ ഇറാൻ റഷ്യയുടെ സുഖോയ് 35 യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. നിലവിലുള്ള യുദ്ധത്തിന് ശേഷമാകും കൈമാറ്റം. അതിനിടെ യെമനിൽ യു എൻ മനുഷ്യാവകാശ ദൗത്യ സംഘ അംഗം മുഹമ്മദ് അൽ ഷാമി ഹൂത്തികളുടെ കസ്റ്റഡിയിൽ മരിച്ചതായി യു എൻ സ്ഥിരീകരിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണു, ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി
അടുത്തെത്തിയതും അകാരണമായി മുഖത്ത് ഒറ്റ ഇടി! യുവതിയുടെ ഇടിയിൽ വീണത് മറ്റൊരു യുവതി, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, 35കാരി അറസ്റ്റിൽ