അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി

Published : Jul 22, 2026, 01:56 AM IST
alhind

Synopsis

യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു. നാളെ മുതൽ അൽഹിന്ദ് കേന്ദ്രങ്ങൾ വഴിയാണ് പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുക.

അബുദാബി : അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ ശരിയോ ? ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി