
2020 നവംബറില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ പുതിയ വീഡിയോ പുറത്തുവിട്ടു. ഒരു മണിക്കൂര്‍ നീളുന്ന വീഡിയോ ടെലഗ്രാം ചാനലിലൂടെയാണ് പുറത്തുവിട്ടത്. 9/11 ആക്രമണത്തിന്റെ 20ാം വാര്‍ഷികത്തിലാണ് സവാഹിരിയുടെ വീഡിയോ പുറത്തുവിട്ടത്. ഒസാമ ബിന്‍ ലാദന് ശേഷം അല്‍ ഖ്വയ്ദയുടെ ചുമതലയുണ്ടെന്ന് കരുതപ്പെടുന്ന നേതാവാണ് സവാഹിരി. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ സവാഹിരി വീഡിയോയില്‍ സംസാരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകര സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന യുഎസ് ഇന്റലിജന്റ്‌സ് ഗ്രൂപ്പായ സൈറ്റ് ആണ് സവാഹിരിയുടെ വീഡിയോ പുറത്തുവിട്ടത്. റഷ്യന്‍ സൈനിക താവളത്തിലെ റെയ്ഡ് സംബന്ധിച്ച് സവാഹിരി പരാമര്‍ശിച്ചെങ്കിലും അഫ്ഗാന്‍, താലിബാന്‍ എന്നിവയെക്കുറിച്ച് സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 നവംബറിലെ സൈനിക നടപടിയില്‍ സവാഹിരി കൊല്ലപ്പെട്ടെന്നായിരുന്നു അവകാശവാദം. പുതിയ വീഡിയോ പുറത്തുവിട്ടതോടെ വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.
ഈജിപ്ത് വംശജനായ സവാഹിരിയെ പാകിസ്ഥാനാണ് സംരക്ഷിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സവാഹിരിയെ ലക്ഷ്യമിട്ട് അമേരിക്ക നിരവധി ആക്രമണങ്ങള്‍ നടത്തി. ഒടുവില്‍ കഴിഞ്ഞ നവംബറില്‍ സവാഹിരി കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍, സവാഹിരി കൊല്ലപ്പെട്ടിട്ടില്ലെന്നും അഫ്ഗാനില്‍ താലിബാന്‍ സുരക്ഷയോടെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam