
വാഷിങ്ടണ്‍: ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്ന വിദേശസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും ചൂണ്ടിക്കാണിച്ചാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. ജമ്മു കാശ്മീരിലും പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അമേരിക്ക സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
‘'ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ലെവല്‍ 2 യാത്രാ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും മൂലം ജമ്മു കശ്മീരിലെ ഒട്ടു മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കരുതെന്നും സായുധ പോരാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്ത് പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലും സന്ദര്‍ശനം നടത്തരുതെന്ന് അമേരിക്കന്‍ പൗരന്മാരെ നിര്‍ദേശിക്കുന്നു’' വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് സ്റ്റീവ് ഹെര്‍മന്‍ ട്വിറ്ററില്‍ കുറിക്കുന്നു. ചിലയിടങ്ങളിൽ പ്രത്യേക സുരക്ഷയും ജാഗ്രതയും ആവശ്യമാണെന്നും അമേരിക്ക ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നതായും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും അക്രമണം നടക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലെവൽ 1 ൽ സാധാരണ സുരക്ഷയെക്കുറിച്ചാണ് പരാമർശിക്കുന്നത്. ലെവൽ 2ൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ലെവൽ ത്രീ യാത്രയെക്കുറിച്ച് പുനപരിശോധിക്കണമെന്നും ലെവൽ 4 യാത്ര കർശനമായും ഒഴിവാക്കണമെന്നും പറയുന്നു. ലെവൽ 2 അലർട്ടാണ് അമേരിക്ക വിനോദസഞ്ചാരികള്‍ക്ക് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam