
ടൊറന്‍റോ: തുടർച്ചയായി രണ്ടാം ദിവസം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തുവിനെ ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ നീക്കത്തിലൂടെയാണ് തകർത്തത്. അവശിഷ്ടങ്ങൾ കണ്ടെടുത്ത് പരിശോധിക്കാനുള്ള നടപടി തുടങ്ങിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിശദമാക്കി. തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റുകളുടെ സഹായത്തോടെ വെടിവച്ചിട്ടു. സിലിണ്ടറിന്‍റെ ആകൃതിയുള്ളതും എന്നാല്‍ കഴിഞ്ഞ ആഴ്ച വെടി വച്ചിട്ട ചൈനീസ് ബലൂണിനേക്കാള്‍ വലുപ്പം കുറവുള്ളതുമാണ് നിലവിലെ അജ്ഞാത വസ്തുവെന്നാണ് കാനഡ വിശദമാക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം കാനഡയുടെ പ്രതിരോധ മന്ത്രി അനിത ആനന്ദ് ആണ് ഇക്കാര്യം വിശദമാക്കിയത്. ഇതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാനഡയുടെ പ്രധാനമന്ത്രിയും ചേര്‍ന്നാണ് തീരുമാനം എടുത്തതെന്ന് വൈറ്റ് ഹൌസും വിശദമാക്കി. അലാസ്കയില്‍ വെള്ളിയാഴ്ച വൈകുന്നേരം ഈ അജ്ഞാത വസ്തുവിനെ കണ്ടതായി പെന്‍റഗണ്‍ വ്യക്തമാക്കിയിരുന്നു. വെടിവച്ചിട്ട വസ്തു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കാനഡ നേതൃത്വം നല്‍കുമെന്നും ട്രൂഡോ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ അജ്ഞാത വസ്തുവാണ് ഇത്.
ഫെബ്രുവരി 4നാണ് അമേരിക്ക ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടത്. കഴിഞ്ഞ ആഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ബന്ധമുള്ളതാണോ നിലവിലെ അജ്ഞാത വസ്തുക്കളെന്ന കാര്യം ഇനിയും വ്യക്തമല്ല. ഏകദേശം നാല്‍പതിനായിരം അടി ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നിരുന്നത്. കാനഡയുടെ വ്യോമ പാതയില്‍ മറ്റ് വിമാനങ്ങള്‍ക്ക് ഭീഷണിയായതോടെയാണ് നടപടിയുണ്ടായത്. കാനഡ അമേരിക്ക അതിര്‍ത്തിയില്‍ നിന്ന് 100 മൈല്‍ അകലെ വച്ച് കാനഡയിലെ യുക്കോണില്‍ വച്ചായിരുന്നു അജ്ഞാത വസ്തു വെടിവച്ചിട്ടത്.
അമേരിക്കൻ ആകാശത്ത് അജ്ഞാത പേടകം; മിസൈൽ തൊടുത്ത് തകർത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam