ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം; മാധ്യമപ്രവർത്തകനായ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി അക്രമികൾ

Published : Jan 06, 2026, 07:34 AM IST
bangladesh hindu murder

Synopsis

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം വീണ്ടും രൂക്ഷമായി. വ്യവസായിയും മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ സമാനമായ അക്രമങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സമാന സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 5 പേരാണ്. നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു. മണിറാം പൂർ, കാളിഗഞ്ച് ജില്ലകളിലായാണ് സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെനസ്വേലയ്ക്ക് പിന്നാലെ ട്രംപ് ലക്ഷ്യമിട്ടിരിക്കുന്നത് ഈ രാജ്യങ്ങൾ
'കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യൻ, വെനസ്വേലയുടെ പ്രസിഡന്റാണ്', മാൻഹാട്ടൻ കോടതിയിൽ തടവുകാരുടെ വേഷത്തിൽ മഡൂറോ